പുതുവഴികൾ തേടി സിപിഐ എം; പൊതുജനങ്ങളിൽ നിന്ന് നിർദേശങ്ങൾ ക്ഷണിച്ച് എം.വി. ഗോവിന്ദൻ

എം.വി. ഗോവിന്ദൻ മാസ്റ്റർ ഫേസ്ബുക്കിലൂടെ നടത്തിയ ഈ പ്രഖ്യാപനം സിപിഐ എമ്മിന്റെ രാഷ്ട്രീയ-സംഘടനാപരമായ ആത്മപരിശോധനയുടെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. കേരളത്തിൽ അടുത്തകാലത്ത് നേരിട്ട രാഷ്ട്രീയ തിരിച്ചടികളുടെ പശ്ചാത്തലത്തിൽ, പാർട്ടിയുടെ ഭാവി പ്രവർത്തനരേഖ രൂപപ്പെടുത്തുന്നതിനായി പൊതുജനങ്ങളിൽ നിന്ന് നേരിട്ട് അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കാനാണ് തീരുമാനം.പാർട്ടി പ്രവർത്തകരിൽ നിന്ന് മാത്രമല്ല, സിപിഐ എം അനുഭാവികളും വിമർശകരും ഉൾപ്പെടെ നാട്ടിലും വിദേശത്തുമുള്ള മുഴുവൻ മലയാളികളിൽ നിന്നുമാണ് നിർദേശങ്ങൾ തേടുന്നത്. യുവാക്കൾ, വിദ്യാർത്ഥികൾ, യുവതികൾ, ട്രാൻസ്‌ജെൻഡർ സമൂഹം, തൊഴിലാളികൾ, മാധ്യമപ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിലുള്ളവരുടെ അഭിപ്രായങ്ങൾ പ്രത്യേകമായി പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.നിർദേശങ്ങൾ വാട്ട്സ്ആപ്പ് നമ്പർ +91 79947 77168 ലേക്കും puthuvazhikal@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്കും അയയ്ക്കാം. ഇതേ പേരിൽ വെബ്സൈറ്റും മൊബൈൽ ആപ്പും ഉടൻ ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.ലഭിക്കുന്ന നിർദേശങ്ങൾ പരിശോധിച്ച ശേഷമായിരിക്കും സിപിഐ എമ്മിന്റെ പുതിയ കർമ്മപദ്ധതി തയ്യാറാക്കുക. ഇതിനായി ഓഗസ്റ്റിൽ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം ചേരും. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ, പ്രത്യേക ക്ഷണിതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും.: “”

Leave a Reply

Your email address will not be published. Required fields are marked *