ലോകകപ്പ് സീസണിൽ സൈബർ തട്ടിപ്പ് വർധിക്കുന്നു; വ്യാജ “ഫ്രീ ലൈവ്” ആപ്പുകൾക്കെതിരെ ജാഗ്രത

തിരുവനന്തപുരം: ഫിഫ ലോകകപ്പ് ആരംഭിച്ച സാഹചര്യത്തിൽ ഫുട്ബോൾ ആരാധകരെ ലക്ഷ്യമിട്ട് സൈബർ തട്ടിപ്പുകൾ വർധിക്കുന്നതായി പൊലീസ് മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയയിലും മെസേജിംഗ് ആപ്പുകളിലും പ്രചരിക്കുന്ന വ്യാജ “ഫ്രീ ലൈവ് സ്റ്റ്രീമിംഗ്” ലിങ്കുകളാണ് പ്രധാന ഭീഷണി.“ലൈവ് മത്സരം സൗജന്യമായി കാണാം”, “പ്രീമിയം സ്പോർട്സ് ഫ്രീ ആക്സസ്” തുടങ്ങിയ ആകർഷകമായ വാഗ്ദാനങ്ങളിലൂടെ ഉപയോക്താക്കളെ APK ഫയലുകൾ ഡൗൺലോഡ് ചെയ്യാൻ പ്രേരിപ്പിക്കുന്നതാണ് തട്ടിപ്പുകാരുടെ രീതി.HZ TV, MAX TV, OPEN TV തുടങ്ങിയ പേരുകളിൽ വരുന്ന ആപ്പുകൾ ഔദ്യോഗിക സേവനങ്ങളെന്ന പോലെ തോന്നിച്ചാലും, ഇൻസ്റ്റാൾ ചെയ്താൽ ഫോണിലെ സുരക്ഷാ നിയന്ത്രണങ്ങൾ മറികടന്ന് ഡാറ്റ ചോർത്തുകയും ബാങ്കിങ് ആപ്പുകൾ ഉൾപ്പെടെ കൈവശപ്പെടുത്തുകയും ചെയ്യാൻ സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു.ഇത്തരം ആപ്പുകൾ “Update Required”, “Enable Service” തുടങ്ങിയ സന്ദേശങ്ങൾ കാണിച്ച് ഉപയോക്താക്കളിൽ നിന്ന് അനാവശ്യ അനുമതികൾ വാങ്ങുകയും, തുടർന്ന് സാമ്പത്തിക തട്ടിപ്പിലേക്ക് നയിക്കുകയും ചെയ്യുന്നതായി മുന്നറിയിപ്പിൽ പറയുന്നു.

പൊതുജനങ്ങൾക്ക് നിർദേശംഅന്യമായ APK ഫയലുകൾ ഡൗൺലോഡ് ചെയ്യരുത്Google Play Store / App Store മാത്രം ഉപയോഗിക്കുകസോഷ്യൽ മീഡിയയിലെ “ഫ്രീ ലൈവ്” വാഗ്ദാനങ്ങൾ വിശ്വസിക്കരുത്അനാവശ്യ permissions നൽകുന്ന ആപ്പുകൾ ഒഴിവാക്കുകസംശയാസ്പദ ലിങ്കുകൾ ഉടൻ റിപ്പോർട്ട് ചെയ്യുകസൈബർ തട്ടിപ്പ് സംഭവിച്ചാൽ ഉടൻ 1930 നമ്പറിൽ ബന്ധപ്പെടുകയോ https://cybercrime.gov.in വഴി പരാതി നൽകുകയോ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.—📝

Leave a Reply

Your email address will not be published. Required fields are marked *