:മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 64 ഗ്രാം എംഡിഎംഎയുമായി പിടിയിലായ സനീഷ് കുമാർ; സ്കാനിംഗിലൂടെയാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

സുൽത്താൻ ബത്തേരി: മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പരപ്പൻപൊയിൽ തെക്കേപുരയിൽ സനീഷ് കുമാർ (40) ആണ് പിടിയിലായത്.കർണാടകയിൽ നിന്ന് വരികയായിരുന്ന കെഎസ്ആർടിസി ബസിലെ യാത്രക്കാരനായ ഇയാളെ ബത്തേരി കോട്ടക്കുന്നിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്.പരിശോധനയ്ക്കിടെ ഇയാളുടെ ശരീരത്തിന്റെ പിൻഭാഗത്ത് എന്തോ ഒളിപ്പിച്ചിട്ടുള്ളതായി പോലീസിന് സംശയം തോന്നി. തുടർന്ന് ആശുപത്രിയിൽ എത്തിച്ച് സ്കാൻ നടത്തിയപ്പോഴാണ് ശരീരത്തിനുള്ളിൽ ഉരുള രൂപത്തിൽ സൂക്ഷിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തിയത്.വിദഗ്ധ പരിശോധനയ്ക്കായി മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റിയ ശേഷം നടത്തിയ പരിശോധനയിൽ കവറടക്കം 64 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. തുടർന്ന് മയക്കുമരുന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് പ്രതിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *