
ഖത്തർ ഗ്യാസ് ഗോഡൗൺ സ്ഫോടനം: മലയാളി മരിച്ചതായി പ്രാഥമിക വിവരം
ഖത്തർ റാസ് ലഫാനിൽ നടന്ന ഗ്യാസ് ഗോഡൗൺ സ്ഫോടനത്തിൽ മരിച്ച ഇന്ത്യക്കാരിൽ ഒരാൾ മലയാളിയാണെന്ന് പ്രാഥമിക വിവരം. കോഴിക്കോട് ജില്ലയിലെ നാദാപുരത്തിനടുത്ത് പുറമേരി വെള്ളൂർ സ്വദേശി കളരിയുള്ളതിൽ അർജുൻ (30) ആണെന്നാണ് റിപ്പോർട്ട്.സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അധികൃതർ സ്ഥിരീകരിച്ചുവരികയാണ്. സ്ഫോടനത്തിന്റെ കാരണം ഉൾപ്പെടെ വിശദമായ അന്വേഷണം തുടരുകയാണ്.
