
കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരളത്തെ ബാധിച്ചിരുന്ന മത്തി ക്ഷാമത്തിന് ആശ്വാസമായി കേരളതീരത്ത് വലുപ്പമേറിയ നെയ്ച്ചാളകൾ വ്യാപകമായി ലഭിച്ചു തുടങ്ങി. സർക്കാർ നിശ്ചയിച്ച മിനിമം ലീഗൽ സൈസിനേക്കാൾ വലുപ്പമുള്ളതും മുട്ടയുള്ളതുമായ മത്തികളാണ് ഇപ്പോൾ മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കുന്നത്.ചെറുമീനുകളെ പിടിക്കുന്നതിനെതിരായ കർശന നിയന്ത്രണങ്ങളും കടലിലെ അനുകൂല സാഹചര്യങ്ങളും മത്തികളുടെ വളർച്ചയ്ക്ക് സഹായകമായതായി വിദഗ്ധർ വിലയിരുത്തുന്നു. ‘അപ്വെല്ലിങ്’ പ്രതിഭാസം മൂലം കടലിൽ പോഷകസമൃദ്ധി വർധിച്ചതും മത്തികളുടെ എണ്ണം കൂടാനും ആരോഗ്യകരമായി വളരാനും കാരണമായതായി സമുദ്രശാസ്ത്രജ്ഞർ അറിയിച്ചു.
