
കോഴിക്കോട്: വയനാടിനെ മലബാറുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയായ താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ റോഡ് വീതി കൂട്ടൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. സുരക്ഷയും ഗതാഗത സൗകര്യവും വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിലവിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്.പ്രവർത്തനങ്ങളുടെ ഭാഗമായി ചില സമയങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വലിയ വാഹനങ്ങൾ ഉൾപ്പെടെയുള്ള യാത്രക്കാർ ബന്ധപ്പെട്ട അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും യാത്രയ്ക്ക് മുൻപ് ഗതാഗത വിവരങ്ങൾ പരിശോധിക്കണമെന്നും അധികൃതർ അറിയിച്ചു.വർഷങ്ങളായി അപകടസാധ്യതയും വാഹനക്കുരുക്കും നേരിടുന്ന ആറാം വളവിലെ വീതി കൂട്ടൽ പൂർത്തിയാകുന്നതോടെ വാഹന ഗതാഗതം കൂടുതൽ സുഗമമാകുമെന്നാണ് പ്രതീക്ഷ. നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്..
