സർക്കാർ ആശുപത്രിയിൽ ജനിച്ചാൽ സ്വർണ്ണമോതിരം; ‘തായ് മാമൻ’ പദ്ധതിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ചെന്നൈ : തിരഞ്ഞെടുപ്പ് വേളയിൽ നൽകിയ വാഗ്ദാനം പാലിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പുതിയ ക്ഷേമപദ്ധതി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും ഒരു ഗ്രാം സ്വർണ്ണമോതിരം നൽകുന്ന ‘തായ് മാമൻ’ പദ്ധതിക്കാണ് സർക്കാർ തുടക്കമിടുന്നത്.2026 ജൂൺ 22 മുതൽ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകും. പദ്ധതിക്കായി പ്രതിവർഷം നൂറുകണക്കിന് കോടി രൂപ സർക്കാർ വകയിരുത്തിയിട്ടുണ്ട്. നടപ്പാക്കുന്നതിനുള്ള നടപടികളും ഉടൻ ആരംഭിക്കും.തമിഴ് കുടുംബങ്ങളിൽ നവജാത ശിശുവിന് അമ്മാവൻ സമ്മാനങ്ങൾ നൽകുന്ന “തായ് മാമൻ സീർ” എന്ന പാരമ്പര്യത്തിൽ നിന്നാണ് പദ്ധതിക്ക് പ്രചോദനം ലഭിച്ചത്. കുഞ്ഞിന്റെ അമ്മാവന്റെ സ്ഥാനത്ത് സർക്കാർ തന്നെ എത്തി സ്വർണ്ണമോതിരം സമ്മാനിക്കുന്നതാണ് പദ്ധതിയുടെ പ്രത്യേകത.സർക്കാർ ആശുപത്രികളിലെ പ്രസവങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും നവജാത ശിശുക്കളുടെയും മാതാക്കളുടെയും ക്ഷേമം ഉറപ്പാക്കുന്നതിനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സർക്കാർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *