തിരുവനന്തപുരം കോർപറേഷനിൽ ഏറ്റുമുട്ടൽ; മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം, അംഗങ്ങൾക്കു പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ യോഗത്തിനിടെ മേയർ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച എൽഡിഎഫ് അംഗങ്ങളും ബിജെപി അംഗങ്ങളും തമ്മിൽ സംഘർഷമുണ്ടായി. പ്രതിഷേധം രൂക്ഷമായതോടെ കൗൺസിൽ ഹാളിൽ തള്ളിക്കയറ്റവും കൈയാങ്കളിയും ഉണ്ടായി. സംഭവത്തിൽ മേയർക്കും ചില കൗൺസിലർമാർക്കും നിസാര പരിക്കേറ്റതായാണ് റിപ്പോർട്ട്. ഹൈക്കോടതി വിധിയെ തുടർന്ന് ബിജെപി കൗൺസിലർമാരുടെ പുനഃസത്യപ്രതിജ്ഞയും കോർപറേഷനിലെ രാഷ്ട്രീയ വിവാദങ്ങളും തുടരുന്നതിനിടെയാണ് പുതിയ പ്രതിഷേധം ഉണ്ടായത്. മേയർ വി.വി. രാജേഷിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ശക്തമായ പ്രതിഷേധം ഉയർത്തുകയും യോഗം പലവട്ടം തടസപ്പെടുകയും ചെയ്തു. പ്രതിഷേധത്തിനിടെ അംഗങ്ങൾ മേയറുടെ ഡയസിലേക്ക് നീങ്ങിയതോടെ സ്ഥിതി വഷളാവുകയായിരുന്നു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരും മറ്റ് അംഗങ്ങളും ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി

Leave a Reply

Your email address will not be published. Required fields are marked *