ഓപ്പറേഷൻ തൂഫാൻ; പൊലീസിനെ കണ്ട് ഓടിയ യുവാവ് കിണറ്റിൽ വീണ് പരുക്ക്

കോഴിക്കോട് : കുന്നമംഗലം പതിമംഗലം ആമ്പ്രമ്മൽ പ്രദേശത്ത് പൊലീസ് പരിശോധനയ്ക്കിടെ ഭയന്നോടിയ 26-കാരൻ ആളൊഴിഞ്ഞ വീട്ടിനോട് ചേർന്നുള്ള 40 അടി താഴ്ചയുള്ള കിണറ്റിൽ വീണ് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച രാത്രി 8.30ഓടെയായിരുന്നു സംഭവം.ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പ്രദേശത്ത് പൊലീസ് പട്രോളിങ് നടത്തുന്നതിനിടെയാണ് സംഭവം. പൊലീസ് എത്തിയതോടെ സമീപത്തുണ്ടായിരുന്ന ചിലർ ഓടിപ്പോയതായും, അതിൽ ഒരാളാണ് അബദ്ധത്തിൽ കിണറ്റിലേക്ക് വീണതെന്നും നാട്ടുകാർ പറഞ്ഞു.വിവരം ലഭിച്ചതിനെ തുടർന്ന് വെള്ളിമാടുകുന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. കിണറ്റിലിറങ്ങി യുവാവിനെ സുരക്ഷിതമായി പുറത്തെടുത്ത ശേഷം കാലിന് പൊട്ടലുൾപ്പെടെയുള്ള പരിക്കുകളോടെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.പ്രദേശത്ത് രാത്രി സമയങ്ങളിൽ ചിലർ സംഘംചേരുന്നതായി പരാതി ഉയർന്നതിനെ തുടർന്നാണ് പൊലീസ് പരിശോധന ശക്തമാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *