
വയനാട്: ജില്ലയിൽ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി ജൂൺ 28-ന് 52,175 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. അഞ്ചുവയസ്സിന് താഴെയുള്ള എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി രോഗപ്രതിരോധം ഉറപ്പാക്കുകയാണ് ലക്ഷ്യം.ജില്ലാതല ഉദ്ഘാടനം രാവിലെ 9 മണിക്ക് പടിഞ്ഞാറത്തറ ബസ് സ്റ്റാൻഡിൽ നടക്കും. പരിപാടി ഉദ്ഘാടനം ചെയ്യുന്നത് വയനാട് ലോക്സഭാ മണ്ഡലം എം.പി പ്രിയങ്കാ ഗാന്ധി ആണ്.ആരോഗ്യ വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പോളിയോ തുള്ളിമരുന്ന് വിതരണം നടത്തും. എല്ലാ മാതാപിതാക്കളും കുട്ടികളെ അടുത്തുള്ള ബൂത്തിലേക്ക് എത്തിച്ച് കാമ്പെയിനിൽ പങ്കാളികളാകണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
