
ടെറസിൽ നിന്ന് മാങ്ങ പറിക്കുന്നതിനിടെ വീണ് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി മരിച്ചുമലപ്പുറം: വീടിന്റെ ടെറസിന് മുകളിൽ നിന്ന് മാങ്ങ പറിക്കുന്നതിനിടെ ഗേറ്റിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. സിയാംകണ്ടം പാലശ്ശേരി പറമ്പ് വീട്ടിൽ ഇരുമ്പുഴി മുഹമ്മദ് സഹീറിന്റെ മകൻ മുഹമ്മദ് മാസിൻ ആണ് മരിച്ചത്.അപകടത്തിൽ ഗേറ്റിന്റെ ഇരുമ്പ് കമ്പി കഴുത്തിൽ തുളച്ചുകയറിയ നിലയിൽ ഗുരുതരമായി പരിക്കേറ്റ മാസിനെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.പുളിക്കൽ എ.എം.എം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു മുഹമ്മദ് മാസിൻ. മരണവാർത്ത പ്രദേശത്ത് വലിയ ദുഃഖത്തിനിടയാക്കി.മയ്യിത്ത് നമസ്കാര സമയവും മറ്റ് വിവരങ്ങളും പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
