അഴിഞ്ഞിലം ബൈപ്പാസ് സമാന്തരപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷം; ചരക്ക് ഇറക്കലിനെതിരെ പ്രതിഷേധം

കോഴിക്കോട് അഴിഞ്ഞിലം ബൈപ്പാസ് സമാന്തരപാതയിൽ ഇരുഭാഗത്തേക്കും വാഹനങ്ങൾ സഞ്ചരിക്കുന്ന തിരക്കേറിയ റോഡിൽ ചരക്ക് വാഹനങ്ങൾ നിർത്തി ലോഡ് ഇറക്കുന്നത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നതായി നാട്ടുകാരുടെ പരാതി.പാർക്കിങ് പോലും അനുവദിക്കാത്ത സ്ഥലത്ത് തിരക്കേറിയ സമയത്ത് ഒന്നിലധികം വാഹനങ്ങൾ റോഡരികിൽ നിർത്തി ചരക്ക് ഇറക്കുന്നതുമൂലം മറ്റ് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. ആറോളം വാഹനങ്ങൾ ഒരേസമയം റോഡിൽ നിർത്തിയതോടെ ഗതാഗതം തടസ്സപ്പെട്ടതായും പ്രദേശവാസികൾ ആരോപിക്കുന്നു.റോഡിലെ ഇത്തരം നിയമലംഘനങ്ങൾക്കെതിരെ ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും തിരക്കേറിയ സമയങ്ങളിൽ ചരക്ക് ഇറക്കൽ നിയന്ത്രിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *