കോഴിക്കോട് സർക്കാർ ഹോമിയോപതി മെഡിക്കൽ കോളേജിൽ പ്രത്യേക പനി ഒ.പി ആരംഭിച്ചു

കോഴിക്കോട്: മഴക്കാലത്ത് വ്യാപകമാകുന്ന ഡെങ്കിപ്പനി, വൈറൽ പനി, ചിക്കുൻഗുനിയ ഉൾപ്പെടെയുള്ള വിവിധതരം പനികൾക്ക് സമയബന്ധിതമായ രോഗനിർണയവും ചികിത്സയും ഉറപ്പാക്കുന്നതിനായി കോഴിക്കോട് സർക്കാർ ഹോമിയോപതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേക പനി ഒ.പി പ്രവർത്തനം ആരംഭിച്ചു.വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പ്രത്യേക ഒ.പിയിൽ രോഗലക്ഷണങ്ങൾ വിലയിരുത്തി ആവശ്യമായ ചികിത്സ നൽകുന്നതിനൊപ്പം രോഗനിർണയത്തിനാവശ്യമായ ലബോറട്ടറി പരിശോധനാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പകർച്ചപ്പനി, ചിക്കൻപോക്സ്, അഞ്ചാംപനി തുടങ്ങിയ രോഗങ്ങൾക്കുള്ള പ്രതിരോധ മരുന്നുകളും ആശുപത്രിയിൽ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.തുടർച്ചയായ പനി, ശരീരവേദന, തലവേദന, ക്ഷീണം, ചുമ, ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ സ്വയം ചികിത്സയ്ക്ക് ശ്രമിക്കാതെ എത്രയും വേഗം ആശുപത്രിയിലെ പ്രത്യേക പനി ഒ.പിയിലെത്തി ചികിത്സ തേടണമെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. കെ. ആർ. മൻസൂർ അലി അഭ്യർഥിച്ചു.കൂടുതൽ വിവരങ്ങൾക്ക്: 0495 2370883.

Leave a Reply

Your email address will not be published. Required fields are marked *