നരിക്കുനിയിൽ വീട്ടിൽ അതിക്രമിച്ച് കയറി തോക്കുചൂണ്ടി ഭീഷണി; അന്വേഷണം ഊർജിതമാക്കി പൊലീസ്

കോഴിക്കോട് നരിക്കുനിയിൽ വീട്ടിൽ അതിക്രമിച്ച് കയറി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കൊടുവള്ളി പൊലീസ് അന്വേഷണം ശക്തമാക്കി. നരിക്കുനി സ്വദേശിയായ റഹീസിന്റെ വീട്ടിലാണ് കഴിഞ്ഞ രാത്രി മൂന്നംഗ സംഘം എത്തി ഭീഷണിപ്പെടുത്തിയതെന്നാണ് പരാതി.രാത്രിയോടെ വീട്ടിലെത്തിയ സംഘം റഹീസിനും കുടുംബാംഗങ്ങൾക്കും നേരെ തോക്കുചൂണ്ടി ഭീഷണി മുഴക്കിയതായി പരാതിയിൽ പറയുന്നു. വീട്ടുകാർ ബഹളം വെച്ചതോടെ നാട്ടുകാർ എത്തുമെന്ന ഭയത്തിൽ പ്രതികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.വിവരമറിഞ്ഞ് കൊടുവള്ളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിക്കുന്നതടക്കമുള്ള നടപടികൾ പുരോഗമിക്കുകയാണ്.പ്രതികളെ തിരിച്ചറിയുന്നതിനും ആക്രമണത്തിന് പിന്നിലെ കാരണം കണ്ടെത്തുന്നതിനുമായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *