
തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോര്‍ വാഹനവകുപ്പിന്റെ എഐ ക്യാമറകള്‍ ഇന്റര്‍നെറ്റ് സേവനം നിലച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തനരഹിതമായി. കെല്‍ട്രോണ്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് കുടിശിക അടയ്ക്കാത്തതിനെ തുടര്‍ന്നാണ് ബന്ധം വിച്ഛേദിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.സംസ്ഥാനത്തെ വിവിധ റോഡുകളിലായി സ്ഥാപിച്ചിട്ടുള്ള എഐ ക്യാമറകള്‍ ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനും പിഴനടപടികള്‍ സ്വീകരിക്കുന്നതിനുമാണ് ഉപയോഗിച്ചുവരുന്നത്. എന്നാല്‍ ഇന്റര്‍നെറ്റ് ബന്ധം നിലച്ചതോടെ ക്യാമറകളുടെ പ്രവര്‍ത്തനം താത്കാലികമായി തടസപ്പെട്ടിരിക്കുകയാണ്. സര്‍ക്കാരില്‍ നിന്ന് 90 കോടിയിലധികം രൂപ കെല്‍ട്രോണിന് ലഭിക്കാനുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
