ബേപ്പൂർ ബസ് സ്റ്റാൻഡിൽ കഞ്ചാവ് ചെടി കണ്ടെത്തി; കോർപ്പറേഷൻ ശുചീകരണ തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി

ബേപ്പൂർ | ബേപ്പൂർ ബസ് സ്റ്റാൻഡ് പരിസരം ശുചീകരിക്കുന്നതിനിടെ കോർപ്പറേഷൻ ശുചീകരണ തൊഴിലാളികൾ കഞ്ചാവ് ചെടി കണ്ടെത്തി. ബസ് സ്റ്റാൻഡിലെ ശുചീകരണ പ്രവർത്തനങ്ങൾക്കിടെയായിരുന്നു തൊഴിലാളികളുടെ ശ്രദ്ധയിൽ സംശയാസ്പദമായ ചെടിപ്പെട്ടത്.തുടർന്ന് വിവരം ബേപ്പൂർ പോലീസിനെ അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ടെത്തിയ ചെടി കഞ്ചാവാണോയെന്ന് സ്ഥിരീകരിക്കുന്നതിനും അത് എങ്ങനെ ഇവിടെ എത്തിപ്പെട്ടുവെന്ന കാര്യവും അന്വേഷിക്കുന്നതിനുമായി കൂടുതൽ നടപടികൾ ആരംഭിച്ചതായി വിവരം.പൊതുജനങ്ങൾ ഏറെ എത്തിച്ചേരുന്ന ബസ് സ്റ്റാൻഡ് പരിസരത്ത് ഇത്തരത്തിൽ ചെടി കണ്ടെത്തിയത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.#Beypore #BeyporeBusStand #CannabisPlant #KozhikodeNews #MalabarJagrathaNewsLive

Leave a Reply

Your email address will not be published. Required fields are marked *