തൃശൂർ മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് പാമ്പുകടി; ആരോഗ്യനില തൃപ്തികരം

തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടർക്ക് പാമ്പുകടിയേറ്റു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. പീഡിയാട്രിക് വിഭാഗത്തിലെ ഡോ. ശ്രേയയ്ക്കാണ് പാമ്പുകടിയേറ്റത്.മെഡിക്കൽ കോളേജിലെ കാർ പാർക്കിംഗ് മേഖലയിൽ കാർ പാർക്ക് ചെയ്ത് പുറത്തിറങ്ങുന്നതിനിടെയാണ് കാലിന്റെ പിറകുവശത്ത് പാമ്പുകടിയേറ്റതെന്നാണ് പ്രാഥമിക നിഗമനം. കടിയേറ്റതിനെ തുടർന്ന് ഡോക്ടർ ഉടൻ തന്നെ സഹപ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു.സംഭവത്തെ തുടർന്ന് സഹപ്രവർത്തകരായ ഡോക്ടർമാരും ജീവനക്കാരും ചേർന്ന് ഡോ. ശ്രേയയെ അടിയന്തര ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലെ പ്രത്യേക നിരീക്ഷണ വാർഡിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജിൽ തന്നെ സംഭവം നടന്നതിനാൽ അതിവേഗ ചികിത്സ ലഭ്യമാക്കാൻ സാധിച്ചു.ഡോക്ടറുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. പാമ്പിന്റെ ഇനം തിരിച്ചറിയുന്നതിനും സംഭവത്തിന്റെ സാഹചര്യങ്ങൾ വ്യക്തമാക്കുന്നതിനുമായി കൂടുതൽ പരിശോധനകൾ നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *