
കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ കെ.എ.എസ്.പി പദ്ധതിക്ക് കീഴിൽ ദിവസവേതന അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ഫാർമസിസ്റ്റിനെ നിയമിക്കുന്നു. ഒഴിവിലേക്കുള്ള അഭിമുഖം ജൂൺ 9ന് രാവിലെ 11 മണിക്ക് നടക്കും.അപേക്ഷകർ ഡി ഫാം അല്ലെങ്കിൽ ബി ഫാം യോഗ്യത നേടിയവരായിരിക്കണം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന നൽകും. പ്രായപരിധി 20 മുതൽ 45 വയസ്സ് വരെയാണ്.താൽപര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.
