ഫാർമസിസ്റ്റ്, ലാബ് ടെക്നിഷ്യൻ, പാലിയേറ്റീവ് ഡ്രൈവർ നിയമനം

കോഴിക്കോട്: നന്മണ്ട ഗ്രാമപഞ്ചായത്തിന് കീഴിലുള്ള കൊളത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി ദിവസവേതന അടിസ്ഥാനത്തിൽ ഫാർമസിസ്റ്റ്, ലാബ് ടെക്നിഷ്യൻ, പാലിയേറ്റീവ് ഡ്രൈവർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.താൽപര്യമുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ്, തിരിച്ചറിയൽ രേഖ എന്നിവ സഹിതം ജൂൺ 12ന് നന്മണ്ട ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.ഫാർമസിസ്റ്റ് തസ്തികയിലേക്കുള്ള അഭിമുഖം രാവിലെ 10 മണിക്കാണ്. ലാബ് ടെക്നിഷ്യൻ തസ്തികയിലേക്കുള്ള അഭിമുഖം ഉച്ചയ്ക്ക് 12 മണിക്കുമാണ്. പാലിയേറ്റീവ് ഡ്രൈവർ തസ്തികയിലേക്കുള്ള അഭിമുഖം ഉച്ചയ്ക്ക് 2 മണിക്കാണ് നടക്കുക.കൂടുതൽ വിവരങ്ങൾക്ക്: 0495 2456191.

Leave a Reply

Your email address will not be published. Required fields are marked *