Malabar Jagratha

കള്ളാടി ദുരന്തം മനുഷ്യനിർമിതമെന്ന് മന്ത്രി ടി. സിദ്ദിഖ്; രക്ഷാപ്രവർത്തനം വേഗത്തിലാകുമെന്ന് ഉറപ്പ്

വയനാട് മേപ്പാടി പഞ്ചായത്തിലെ കള്ളാടിയിൽ തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതിനെ തുടർന്നുണ്ടായ ദുരന്തത്തിൽ രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണെന്ന് മന്ത്രി അഡ്വ. ടി. സിദ്ദിഖ് പറഞ്ഞു. ഉണ്ടായത് സ്വാഭാവിക ഉരുൾപൊട്ടലല്ലെന്നും, മനുഷ്യനിർമിത ദുരന്തമാണിതെന്നും മന്ത്രി വ്യക്തമാക്കി.സംഭവസ്ഥലത്ത് ഫയർഫോഴ്സ്, എൻഡിആർഎഫ്, പൊലീസ്, റവന്യൂ വിഭാഗങ്ങൾ ഉൾപ്പെടെയുള്ള വിവിധ സേനകൾ രക്ഷാപ്രവർത്തനം തുടരുകയാണ്. കൂടുതൽ ആളുകൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ അടിയന്തര പരിശോധന പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി ചികിത്സ ഉറപ്പാക്കിയതായും മന്ത്രി അറിയിച്ചു.മഴക്കാലത്ത് മണ്ണ് നീക്കലും സംഭരണവും…

Read More

കനത്ത മഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോഴിക്കോട്: കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലും കനത്ത മഴയെ തുടർന്ന് പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതും അടുത്ത ദിവസങ്ങളിലും ജില്ലയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പും പരിഗണിച്ച് കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (08.07.2026 ബുധൻ) അവധി പ്രഖ്യാപിച്ചു.റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. ട്യൂഷൻ സെന്ററുകൾ, മദ്റസകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികൾക്കും ഈ…

Read More

മേപ്പാടി മണ്ണിടിച്ചില്‍; 18 പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയതായി സംശയം

മേപ്പാടി: വയനാട് തുരങ്കപാത നിര്‍മാണ മേഖലയായ കള്ളാടി മീനാക്ഷി പാലത്തിന് സമീപം ഉണ്ടായ വന്‍ മണ്ണിടിച്ചിലില്‍ 18 പേര്‍ വരെ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. സംഭവത്തില്‍ പരിക്കേറ്റ ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മണ്ണിടിച്ചില്‍ അതിഥി തൊഴിലാളികള്‍ താമസിച്ചിരുന്ന ഷെഡ്ഡുകള്‍ക്കുമേല്‍ പതിച്ചതോടെ ഒരു ഷെഡ് പൂര്‍ണമായും തകര്‍ന്നു. തൊഴിലാളികള്‍ എത്തിയിരുന്ന ബസിന് മുകളിലേക്കും മണ്ണ് വീണതായാണ് വിവരം. സമീപത്ത് ഉണ്ടായിരുന്ന ചില വാഹനങ്ങളും മണ്ണിനടിയില്‍പ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.സംഭവസ്ഥലത്ത് ഫയര്‍ഫോഴ്‌സ്, പോലീസ്, രക്ഷാപ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരച്ചിലും രക്ഷാപ്രവര്‍ത്തനവും പുരോഗമിക്കുകയാണ്. കൂടുതല്‍ ആളുകള്‍…

Read More

ഇത് വാർത്താ ജൂലൈ 17ന് ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും; ജിന്ദ്–സോണിപ്പത്ത് റൂട്ടിൽ സർവീസ്

രാജ്യത്തെ ഗതാഗതരംഗത്ത് നിർണായക മുന്നേറ്റമായി ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ പവർ ട്രെയിൻ ജൂലൈ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഹരിയാനയിലെ ജിന്ദ്–സോണിപ്പത്ത് റൂട്ടിലായിരിക്കും ട്രെയിൻ സർവീസ് ആരംഭിക്കുക. ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി തദ്ദേശീയ സാങ്കേതികവിദ്യയിൽ വികസിപ്പിച്ച ട്രെയിനിൽ മലിനീകരണം തീരെയില്ലാത്ത ഹൈഡ്രജൻ ഫ്യൂവൽ സെൽ സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്.ജിന്ദ് മുതൽ സോണിപ്പത്ത് വരെ ഏകദേശം 90 കിലോമീറ്റർ ദൂരത്തിലാണ് സർവീസ് നടത്തുക. നിലവിലെ ഡീസൽ ട്രെയിനുകൾക്ക് ഏകദേശം രണ്ട് മണിക്കൂർ വേണ്ടിവരുന്ന…

Read More

വയനാട് കള്ളാടിയിൽ വൻ മണ്ണിടിച്ചിൽ; ഒരാളെ രക്ഷപ്പെടുത്തി, കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടോെന്ന് പരിശോധന

വയനാട്: കള്ളാടി മീനാക്ഷി പാലത്തിന് സമീപം തുരങ്കപാത പദ്ധതിയുടെ ഭാഗത്ത് വൻ മണ്ണിടിച്ചിൽ ഉണ്ടായി. മണ്ണിനടിയിൽ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തി. പ്രദേശത്ത് കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ രക്ഷാപ്രവർത്തകർ പരിശോധന തുടരുകയാണ്.സംഭവത്തെ തുടർന്ന് സ്ഥലത്ത് ആശങ്കാജനക സാഹചര്യമാണുള്ളത്. മണ്ണിടിച്ചിലിന്റെ വ്യാപ്തിയും അപകടസാധ്യതയും വിലയിരുത്തുന്നതിനൊപ്പം രക്ഷാപ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്. പോലീസും ഫയർഫോഴ്‌സും മറ്റ് രക്ഷാസേനകളും സ്ഥലത്തെത്തി പരിശോധനയും രക്ഷാപ്രവർത്തനവും ഏകോപിപ്പിച്ചുവരികയാണ്.അനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാത പദ്ധതിയുടെ ഭാഗത്താണ് സംഭവം ഉണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. കള്ളാടി മീനാക്ഷി പാലം പ്രദേശം തുരങ്കപാതയുടെ പ്രധാന ഭാഗങ്ങളിലൊന്നാണ്….

Read More

പൂനൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഷിജുവിന്റെ മൃതദേഹം കണ്ടെത്തി

പൂനൂർ | പൂനൂർ പുഴയിൽ കുളിക്കുന്നതിനിടെ ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതായ എകരൂർ സ്വദേശി ഷിജുവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ പൂനൂർ പഴയ പാലത്തിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.കഴിഞ്ഞ ദിവസം ഫയർഫോഴ്സും സിവിൽ ഡിഫൻസ് സേനയും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം നടത്തിയ വ്യാപക തിരച്ചിലിലും ഷിജുവിനെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഇന്നലെ രാത്രി തിരച്ചിൽ അവസാനിപ്പിച്ചിരുന്നെങ്കിലും ഇന്ന് രാവിലെ വീണ്ടും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.കഴിഞ്ഞ ഞായറാഴ്ച സുഹൃത്തുക്കൾക്കൊപ്പം പൂനൂരിന് സമീപമുള്ള കാവുള്ളപറമ്പ് കുണ്ടത്തിൽ കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് ഷിജു…

Read More

ഇന്ധനത്തിൽ വെള്ളം കലർന്നെന്ന ആശങ്ക; E20 പെട്രോളിനെ ചൊല്ലി വാഹനയാത്രക്കാരിൽ ആശയക്കുഴപ്പം

ഇന്ധനത്തിന്റെ ഗുണനിലവാരത്തെ ചൊല്ലി പ്രദേശത്തെ വാഹനയാത്രക്കാരിൽ ആശങ്ക. ചിലർ പമ്പുകളിൽ നിന്ന് ബോട്ടിലിൽ വാങ്ങിയ E20 പെട്രോളിൽ പെട്രോൾ മുകളിലായി നിൽക്കുകയും അതിന് താഴെ വെള്ളം പോലുള്ള പാളി രൂപപ്പെടുകയും ചെയ്യുന്നുവെന്നാണ് പരാതി ഉയരുന്നത്. ഇത് സമൂഹമാധ്യമങ്ങളിലൂടെയും വ്യാപകമായി പ്രചരിച്ചതോടെ ഇന്ധനത്തിന്റെ നിലവാരം സംബന്ധിച്ച് സംശയങ്ങൾ ശക്തമായി.E20 പെട്രോൾ എന്നത് 20 ശതമാനം എഥനോൾ കലർത്തിയ ഇന്ധനമായതിനാൽ സാധാരണ പെട്രോളിനേക്കാൾ വ്യത്യസ്ത സ്വഭാവം കാണിക്കാമെന്ന വിലയിരുത്തലും ഇതിനിടെ ഉയരുന്നുണ്ട്. എന്നാൽ ബോട്ടിലിൽ വ്യക്തമായി രണ്ട് പാളികളായി വേർതിരിഞ്ഞ…

Read More

ലോകകപ്പ് കിരീടം കൈവരിക്കാതെ റൊണാൾഡോയുടെ വിട; കണ്ണീരോടെ പോർച്ചുഗൽ ഇതിഹാസം മൈതാനം വിട്ടു

ലോകകപ്പ് കിരീടമെന്ന സ്വപ്നം സഫലമാക്കാനാകാതെ പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകകപ്പ് വേദിയിൽ നിന്ന് കണ്ണീരോടെ മടങ്ങി. ഫിഫ ലോകകപ്പ് പ്രീക്വാർട്ടർ പോരാട്ടത്തിൽ സ്‌പെയിനിനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റതോടെയാണ് പോർച്ചുഗലിന്റെ കിരീടയാത്ര അവസാനിച്ചത്. മത്സരശേഷം മൈതാനത്ത് വികാരാധീനനായി പൊട്ടിക്കരഞ്ഞ റൊണാൾഡോയുടെ ദൃശ്യങ്ങൾ ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകരെ വേദനിപ്പിച്ചു.2006-ൽ ആദ്യമായി ലോകകപ്പ് വേദിയിലെത്തിയ റൊണാൾഡോയ്ക്ക് ഇത് ആറാമത്തെയും അവസാനത്തെയും ലോകകപ്പായിരുന്നു. ടൂർണമെന്റിന് മുൻപേ തന്നെ ഇതാണ് തന്റെ അവസാന ലോകകപ്പെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. അവസാന വിസിൽ മുഴങ്ങിയതോടെ…

Read More

ഏഴു വയസുകാരൻ യാഷ്വന്റെ അവയവദാനം; കോഴിക്കോട് ഉൾപ്പെടെ ആറു രോഗികൾക്ക് ജീവന്റെ പ്രതീക്ഷ

സംസ്ഥാനത്ത് വീണ്ടും മാതൃകയായി അവയവദാനം. വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് മസ്തിഷ്കമരണം സംഭവിച്ച തമിഴ്നാട് സ്വദേശിയായ ഏഴ് വയസുകാരൻ മാസ്റ്റർ ലോകിനേനി യാഷ്വന്റെ അവയവങ്ങളാണ് കുടുംബത്തിന്റെ സമ്മതത്തോടെ ദാനം ചെയ്യുന്നത്. ആറ് അവയവങ്ങൾ വിവിധ ആശുപത്രികളിലെ രോഗികൾക്ക് കൈമാറുകയാണ്.ഇരു വൃക്കകൾ, കരൾ, ഹൃദയ വാൽവ്, രണ്ട് കോർണിയകൾ എന്നിവയാണ് ദാനം ചെയ്യുന്നത്. ഇതിൽ ഒരു വൃക്ക കോഴിക്കോട് ഇക്ര ആശുപത്രിയിൽ ചികിത്സയിലുള്ള കണ്ണൂർ സ്വദേശിയായ 17 വയസ്സുകാരന് എത്തിക്കുന്നതിനായി തിരുവനന്തപുരത്ത് നിന്ന് ഗ്രീൻ കോറിഡോർ ഒരുക്കി ആംബുലൻസ് പുറപ്പെട്ടു….

Read More

രാജ്യം നേടാനാവാതെ രാജകുമാരൻ മടങ്ങി; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് നെയ്മർ പടിയിറങ്ങി

റിയോ ഡി ജനീറോ: ബ്രസീൽ ഫുട്ബോളിന്റെ രാജകുമാരൻ എന്ന വിശേഷണത്തോടെ ആരാധകഹൃദയങ്ങളിൽ ഇടം നേടിയ നെയ്മർ ജൂനിയർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി പടിയിറങ്ങി. ഒരു പതിറ്റാണ്ടിലേറെക്കാലം ബ്രസീലിന്റെ മഞ്ഞക്കുപ്പായത്തിൽ ലോകമെമ്പാടുമുള്ള ആരാധകരെ ആവേശത്തിലാഴ്ത്തിയ താരത്തിന്റെ വിരമിക്കൽ വാർത്ത ഫുട്ബോൾ ലോകത്തിന് ഒരു യുഗാവസാനമായാണ് അനുഭവപ്പെടുന്നത്. റൊമാരിയോ, റൊണാൾഡോ, റൊണാൾഡീഞ്ഞോ, കാക്ക എന്നിവരുടെ സ്വർണ്ണതലമുറയ്ക്ക് ശേഷം ബ്രസീലിന്റെ ആക്രമണഫുട്ബോളിന്റെ മുഖമായി ഉയർന്ന നെയ്മർ, തന്റെ അസാധാരണ ഡ്രിബ്ലിംഗും വേഗവും ഗോളടി മികവും കൊണ്ട് ആധുനിക ബ്രസീലിയൻ ഫുട്ബോളിന്റെ…

Read More