മേപ്പാടി മണ്ണിടിച്ചില്‍; 18 പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയതായി സംശയം

മേപ്പാടി: വയനാട് തുരങ്കപാത നിര്‍മാണ മേഖലയായ കള്ളാടി മീനാക്ഷി പാലത്തിന് സമീപം ഉണ്ടായ വന്‍ മണ്ണിടിച്ചിലില്‍ 18 പേര്‍ വരെ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. സംഭവത്തില്‍ പരിക്കേറ്റ ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മണ്ണിടിച്ചില്‍ അതിഥി തൊഴിലാളികള്‍ താമസിച്ചിരുന്ന ഷെഡ്ഡുകള്‍ക്കുമേല്‍ പതിച്ചതോടെ ഒരു ഷെഡ് പൂര്‍ണമായും തകര്‍ന്നു. തൊഴിലാളികള്‍ എത്തിയിരുന്ന ബസിന് മുകളിലേക്കും മണ്ണ് വീണതായാണ് വിവരം. സമീപത്ത് ഉണ്ടായിരുന്ന ചില വാഹനങ്ങളും മണ്ണിനടിയില്‍പ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.സംഭവസ്ഥലത്ത് ഫയര്‍ഫോഴ്‌സ്, പോലീസ്, രക്ഷാപ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരച്ചിലും രക്ഷാപ്രവര്‍ത്തനവും പുരോഗമിക്കുകയാണ്. കൂടുതല്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടോ എന്നത് സ്ഥിരീകരിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *