Malabar Jagratha

മേപ്പാടിയിൽ കാട്ടാന ആക്രമണത്തിന് പിന്നാലെ വൻ പ്രതിഷേധം; റോഡ് ഉപരോധിച്ച് നാട്ടുകാർ, മേഖലയിൽ സംഘർഷാവസ്ഥ

വയനാട് മേപ്പാടിയിൽ യുവതി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് പ്രദേശത്ത് ശക്തമായ പ്രതിഷേധം. നാട്ടുകാർ വയനാട് റോഡ് ഉപരോധിച്ച് പ്രതിഷേധം ആരംഭിച്ചതോടെ മേഖലയിൽ സംഘർഷാവസ്ഥ രൂപപ്പെട്ടു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കുന്നതിനായി ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സുരക്ഷ ശക്തമാക്കി.കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് കാശ്മീർ സ്വദേശിനിയായ യുവതിയാണെന്നാണ് റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ പ്രദേശവാസികൾ വലിയ പ്രതിഷേധവുമായി രംഗത്തെത്തി. നിരന്തരം ജനവാസ മേഖലകളിൽ എത്തുന്ന കാട്ടാനയെ നിയന്ത്രിക്കുന്നതിൽ വനംവകുപ്പിനും അധികൃതർക്കും വീഴ്ച സംഭവിച്ചുവെന്നാരോപിച്ചാണ് നാട്ടുകാരുടെ പ്രതിഷേധം.ജില്ലാ കളക്ടർ നേരിട്ട്…

Read More

മേപ്പാടിയിൽ വീണ്ടും കാട്ടാന ആക്രമണം; കാശ്മീർ സ്വദേശി യുവതി മരിച്ചു, ഭർത്താവിന് ഗുരുതര പരിക്ക്

വയനാട്: വയനാട് മേപ്പാടി മുത്തുമല പ്രദേശത്ത് വീണ്ടും കാട്ടാന ആക്രമണം. ആക്രമണത്തിൽ കാശ്മീർ സ്വദേശിനിയായ യുവതി മരിച്ചു. കാശ്മീർ സ്വദേശിനിയായ സ്‌ലി (പേര് സ്ഥിരീകരിക്കാനുണ്ട്) ആണ് മരിച്ചത്. ഭർത്താവിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്.ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. മേപ്പാടിയിൽ സ്ഥിരതാമസമാക്കി താമസിച്ചു വരികയായിരുന്ന ദമ്പതികൾ പ്രദേശത്ത് സഞ്ചരിക്കുമ്പോഴാണ് കാട്ടാന അപ്രതീക്ഷിതമായി ആക്രമിച്ചതെന്നാണ് വിവരം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാർ ചേർന്ന് ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല.പരിക്കേറ്റ ഭർത്താവിനെ ഗുരുതരാവസ്ഥയിൽ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് വന്യജീവി…

Read More

താമരശ്ശേരി ചുരത്തിൽ ലോറി മറിഞ്ഞു; ഏഴാം വളവിൽ ഗതാഗത നിയന്ത്രണം ശക്തമാക്കി പോലീസ്

കോഴിക്കോട്: വയനാട്-കോഴിക്കോട് ദേശീയപാതയിലെ താമരശ്ശേരി ചുരം ഏഴാം വളവിനടുത്ത് ഭാരം കയറ്റി എത്തിയ ലോറി മറിഞ്ഞുണ്ടായ അപകടത്തെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. അപകടത്തെ തുടർന്ന് ചുരംപാതയിൽ ഇരുവശത്തേക്കുമുള്ള വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു.ഭാരം കൂടിയ ചരക്കുമായി വയനാട്ടിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് എത്തിയ ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞതെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ആളപായമില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ ലോറി റോഡിന്റെ വലിയ ഭാഗം മറച്ചുകിടക്കുന്നതിനാൽ ഗതാഗതം ഏറെ നേരം തടസ്സപ്പെടുകയായിരുന്നു. സംഭവവിവരം ലഭിച്ചതിനെ…

Read More

പ്ലസ് ടു വി.എച്ച്.എസ്.ഇ പരീക്ഷാഫലം ഇന്ന്

തിരുവനന്തപുരം: കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പ്ലസ് ടു വി.എച്ച്.എസ്.ഇ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷക്ഷേമ മന്ത്രി N ഷംസുദ്ദിൻ ഉച്ചയ്ക്ക് 3 മണിക്ക് സെക്രട്ടേറിയറ്റിലെ പി.ആർ.ഡി ചേംബറിൽ ഫലം പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. +1ഈ വർഷം സംസ്ഥാനത്ത് ഏകദേശം 4.5 ലക്ഷം വിദ്യാർത്ഥികളാണ് ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ എഴുതിയത്. മാർച്ച് 6 മുതൽ 28 വരെയായിരുന്നു പരീക്ഷകൾ നടന്നത്. +1വിദ്യാർത്ഥികൾക്ക് ഫലം�keralaresults.nic.in�dhsekerala.gov.in�എന്നിവ വഴി പരിശോധിക്കാം. കൂടാതെ സഫലം ആപ്പിലും ഡിജിലോക്കറിലും ഫലം ലഭ്യമാകും. +1കഴിഞ്ഞ…

Read More

ശസ്ത്രക്രിയ പിഴവിന്റെ ഇരയായ ഹർഷിനയ്ക്ക് സർക്കാർ ജോലി; ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ജോലിയിൽ പ്രവേശനം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റിനുള്ളിൽ കുടുങ്ങിയ സംഭവത്തിൽ ഏറെ ദുരിതങ്ങൾ അനുഭവിച്ച ഹർഷിന ഇന്ന് സർക്കാർ ജോലിയിൽ പ്രവേശിക്കും. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓഫീസ് അസിസ്റ്റന്റായാണ് ഹർഷിനയ്ക്ക് നിയമനം ലഭിച്ചിരിക്കുന്നത് . ഏറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ച സംഭവത്തിന് പിന്നാലെ ഹർഷിനയ്ക്ക് സർക്കാർ ജോലി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.വി.ഡി. സതീശൻ സർക്കാർ അധികാരമേറ്റതിന് പിന്നാലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഹർഷിനയ്ക്ക് ജോലി നൽകാനുള്ള നിർണായക തീരുമാനം കൈക്കൊണ്ടത്. അതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പിന് കീഴിൽ…

Read More

പ്ലസ് വൺ പ്രവേശനം 9 ജില്ലകളിൽ അധിക സീറ്റുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്

: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. വിദ്യാർത്ഥികളുടെ പ്രവേശന പ്രതിസന്ധി പരിഹരിക്കുന്നതിനായാണ് നടപടി. ആകെ ഒമ്പത് ജില്ലകളിലാണ് സീറ്റ് വർധന നടപ്പാക്കുന്നത്.തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ എല്ലാ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലും 30 ശതമാനം മാർജിനൽ സീറ്റുകൾ വർധിപ്പിച്ചു. കൂടാതെ കൊല്ലം, തൃശൂർ ജില്ലകളിലെ സർക്കാർ-എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ 20 ശതമാനം സീറ്റുകൾ കൂട്ടാനും അനുമതി നൽകിയിട്ടുണ്ട്.കഴിഞ്ഞ വർഷം…

Read More

ജൂൺ 15 മുതൽ വനിതകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്ര; സർക്കാർ റിപ്പോർട്ട് തേടി, യാത്രക്കാരിൽ ആവേശവും ആശങ്കയും

സംസ്ഥാനത്തെ വനിതകൾക്കായി കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രാ പദ്ധതി ജൂൺ 15 മുതൽ നടപ്പാക്കാനുള്ള നടപടികൾ സർക്കാർ വേഗത്തിലാക്കി. പദ്ധതിയുടെ ഭാഗമായി ഏതൊക്കെ സർവീസുകളിൽ സൗജന്യം അനുവദിക്കാമെന്നതടക്കമുള്ള കാര്യങ്ങളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ കെഎസ്ആർടിസിയോട് നിർദേശിച്ചിട്ടുണ്ട്.സ്ത്രീ യാത്രക്കാരുടെ കണക്ക് ശേഖരിക്കുന്നതിനായി മുൻപ് ആരംഭിച്ചിരുന്ന “ജെൻഡർ ടിക്കറ്റിങ്” സംവിധാനം വീണ്ടും പുനരാരംഭിക്കാനാണ് തീരുമാനം. പദ്ധതിയുടെ സാമ്പത്തിക ഭാരം, യാത്രക്കാരുടെ എണ്ണം, സർവീസുകളുടെ ഉപയോഗം തുടങ്ങിയവ വിലയിരുത്തുന്നതിനായിരിക്കും ഇത് ഉപയോഗിക്കുക.ലഭ്യമായ വിവരങ്ങൾ പ്രകാരം ബജറ്റ് ടൂറിസം, എസി, ചാർട്ടേഡ്,…

Read More

മട്ടന്നൂർ ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി അടക്കമുള്ള 17 പ്രതികൾക്ക് ജാമ്യം

:കണ്ണൂർ: ഏറെ രാഷ്ട്രീയ പ്രാധാന്യമാർജിച്ച മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ നിർണായക ഉത്തരവുമായി കോടതി. കേസിലെ മുഖ്യപ്രതികളിൽ ഒരാളായ ആകാശ് തില്ലങ്കേരി ഉൾപ്പെടെ മുഴുവൻ 17 പ്രതികളുടെയും ജാമ്യം അനുവദിച്ച്കോടതി . ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതും കേസിന്റെ വിചാരണയെ ബാധിക്കുന്ന തരത്തിലുള്ള നടപടികൾ ഉണ്ടായതിിനാൽ ഇന്നലെ പ്രതി കൾക്ക് ജാമ്യം നിഷെധിച്ചിരുന്നു. .2018 ഫെബ്രുവരിയിലായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ഷുഹൈബ് മട്ടന്നൂരിൽ വെട്ടിക്കൊല ചെയ്യപ്പെട്ടത്. സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയ കേസിൽ സി.പി.എം പ്രവർത്തകർക്ക് നേരെയായിരുന്നു…

Read More

ലോകകപ്പ് പടിവാതിൽക്കൽ; എംഎൽഎസ് മത്സരത്തിനിടെ പരിക്കേറ്റ് മെസി, അർജന്റീനയ്ക്ക് ആശങ്ക

മയാമി: ലോക ഫുട്ബോളിലെ സൂപ്പർതാരം ലിയോണെൽ മെസ്സി ക്ക് അമേരിക്കൻ ലീഗായ മേജർ ലീഗ് Soccer മത്സരത്തിനിടെ പരിക്കേറ്റത് ആരാധകരിലും അർജന്റീന ടീമിലും ആശങ്ക ഉയർത്തി. ഇന്റർ മയാമിക്കായി കളിക്കുന്നതിനിടെ കാലിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് മെസി കളംവിടേണ്ടി വന്നതായാണ് റിപ്പോർട്ടുകൾ .മത്സരത്തിനിടെ എതിർതാരവുമായി ഉണ്ടായ കൂട്ടിയിടിക്കുശേഷമാണ് മെസി വേദന പ്രകടിപ്പിച്ചത്. തുടർന്ന് മെഡിക്കൽ സംഘം ഉടൻ പരിശോധന നടത്തുകയും സുരക്ഷാ മുൻകരുതലായി താരത്തെ വിശ്രമിപ്പിക്കുകയുമായിരുന്നു. പരിക്ക് ഗുരുതരമാണോ എന്നതിൽ ക്ലബ്ബ് അധികൃതർ ഇതുവരെ ഔദ്യോഗിക വിശദീകരണം…

Read More

മമ്മൂട്ടിക്ക് എംജി സർവകലാശാലയുടെ പരമോന്നത ആദരം; ഓണററി ഡോക്ടറേറ്റ് സമ്മാനിച്ച് ഗവർണർ

: മലയാള സിനിമയുടെ അഭിമാനതാരമായ മമ്മൂട്ടി ക്ക് മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി യുടെ ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു. സർവകലാശാല സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കാർ യാണ് ഡി.ലിറ്റ് ബിരുദം നൽകി ആദരിച്ചത്.ഇന്ത്യൻ സിനിമയ്ക്കു നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് മമ്മൂട്ടിയെ സർവകലാശാല ആദരിച്ചത്. അഭിനയ രംഗത്ത് നാല് പതിറ്റാണ്ടിലേറെയായി തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരം മലയാള സിനിമയെ ആഗോളതലത്തിൽ ശ്രദ്ധേയമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയെന്ന നിലയിലാണ് അംഗീകാരം.മമ്മൂട്ടിക്കൊപ്പം പ്രശസ്ത നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ…

Read More