സർക്കാർ ആശുപത്രികളിൽ രോഗികളെ നിലത്തു കിടത്താൻ പാടില്ല; അതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കും” — ആരോഗ്യമന്ത്രി കെ. മുരളീധരൻ
: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന രോഗികളെ നിലത്ത് കിടത്തേണ്ട സാഹചര്യം ഇനി അനുവദിക്കില്ലെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സർക്കാർ വേഗത്തിലാക്കുകയാണെന്നും, ആശുപത്രികളിലെ കിടക്കകളുടെ കുറവും തിരക്കുമൂലമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ പ്രത്യേക പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളജുകളിലും ജില്ലാ ആശുപത്രികളിലും രോഗികളുടെ എണ്ണം ഗണ്യമായി വർധിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. പല ആശുപത്രികളിലും ബെഡുകളുടെ അപര്യാപ്തത മൂലം രോഗികളെ…
