മലപ്പുറം ജില്ലയുടെ വികസനത്തിന് ഇവ അനിവാര്യം
മഞ്ചേരി∙ മഞ്ചേരി മെഡിക്കൽ കോളജ് വികസനം. സ്ഥിതി ചെയ്യുന്നത് മഞ്ചേരിയിലാണെങ്കിലും ജില്ലയുടെ ആകെ ആവശ്യമാണിത്. സ്ഥലപരിമിതിയും അടിസ്ഥാന സൗകര്യ പരിമിതിയുമെല്ലാം പരിഹരിക്കാൻ പുതിയ സർക്കാർ മുൻകയ്യെടുക്കുമെന്ന പ്രതീക്ഷയോടെ മഞ്ചേരിയും മലപ്പുറമൊന്നാകെയും കാത്തിരിക്കുന്നു .വള്ളിക്കുന്ന്∙ കാലിക്കറ്റ് സർവകലാശാലാ ക്യാംപസിലെ അഗ്നിരക്ഷാ യൂണിറ്റ് നിർമിക്കുന്നതിന് പ്രഥമ പരിഗണന നൽകണം. 50 സെന്റ് സ്ഥലം സർവകലാശാല വിട്ടുനൽകിയിട്ട് 3 വർഷം കഴിഞ്ഞു. കാലിക്കറ്റ് സർവകലാശാല, കോഴിക്കോട് രാജ്യാന്തര വിമാനത്താവളം, കാക്കഞ്ചേരി കിൻഫ്ര ടെക്നോപാർക്ക്, ചേളാരി ഐഒസി എൽപിജി ബോട്‌ലിങ് പ്ലാന്റ്, സമസ്ത…
