Malabar Jagratha

ആശയക്കുഴപ്പങ്ങൾക്കിടയിലും ജൂൺ 1-ന് പ്രവേശനോത്സവം; ഒരുക്കങ്ങൾ പൂർത്തിയാക്കാൻ മന്ത്രിയുടെ നിർദ്ദേശം

സംസ്ഥാനത്ത് ജൂൺ ഒന്നിന് തന്നെ വിദ്യാലയങ്ങൾ തുറക്കാനുള്ള തയ്യാറെടുപ്പുകൾ നടത്താൻ പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ നിർദ്ദേശിച്ചു. സ്കൂൾ പ്രവേശനോത്സവം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനാണ് നിർദ്ദേശം. എന്നാൽ, സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഫിറ്റ്നസ് പരിശോധനയും പാഠപുസ്തക വിതരണവും പ്രതിസന്ധിയിലാണ്.ഫിറ്റ്നസ് പരിശോധന മന്ദഗതിയിൽസംസ്ഥാനത്തെ സ്കൂളുകളിലെ ഫിറ്റ്നസ് പരിശോധനകൾ നിലവിൽ പുരോഗമിക്കുകയാണെങ്കിലും ഭൂരിഭാഗം ജില്ലകളിലും നടപടികൾ മന്ദഗതിയിലാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് പുതുക്കി ഇറക്കിയ മാനദണ്ഡങ്ങളിലെ വ്യക്തതക്കുറവാണ് ഇതിന് കാരണമെന്ന് തദ്ദേശഭരണ സ്ഥാപനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഉത്തരവിലെ ഈ…

Read More

ഗൾഫ് സംഘർഷം: സാമ്പത്തിക ആഘാതം വിലയിരുത്താൻ കേന്ദ്രസർക്കാർ അതീവ ജാഗ്രതയിൽ; അടിയന്തര മന്ത്രിസഭാ യോഗം ഇന്ന്ന്യൂഡൽഹിയിൽ

ഗൾഫ് മേഖലയിലെ തുടരുന്ന സംഘർഷാവസ്ഥയെ തുടർന്ന് രാജ്യത്തെ സാമ്പത്തിക സുരക്ഷാ സാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്ര സർക്കാർ അതീവ ജാഗ്രതാ നിലപാട് സ്വീകരിച്ചു. വിഷയത്തിൽ അടിയന്തര മന്ത്രിസഭാ യോഗം ഇന്ന് ഡൽഹിയിൽ ചേരും.പ്രധാനമന്ത്രി Narendra Modi അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഇന്ധനവില, ക്രൂഡ് ഓയിൽ ലഭ്യത, വിദേശ നാണ്യ വിപണി, ഇറക്കുമതി ചെലവ് എന്നിവയിൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ വിശദമായി പരിശോധിക്കും. ഗൾഫ് മേഖലയിലെ അനിശ്ചിതത്വം ഇന്ത്യയുടെ ഊർജ്ജ സുരക്ഷയെ നേരിട്ട് ബാധിക്കാനുള്ള സാധ്യതയാണ് പ്രധാന ആശങ്കയായി കാണുന്നത്.സാമ്പത്തിക സുരക്ഷാ…

Read More

‘ആശാ സമരത്തിന്റെ ശബ്ദം കേൾക്കാതിരുന്ന സർക്കാരിന് ജനങ്ങൾ മറുപടി നൽകി’: പ്രേംകുമാർ

മാസങ്ങളോളം സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്ത ആശാ വർക്കർമാരുടെ ശബ്ദം കേൾക്കാതിരുന്ന മുൻ സർക്കാരിന് ജനങ്ങൾ തിരഞ്ഞെടുപ്പിലൂടെ മറുപടി നൽകിയെന്ന് നടൻ പ്രേംകുമാർ. ആശാ വർക്കർമാർ സംഘടിപ്പിച്ച ‘ആശാകേരളം വിജയപാതയിൽ’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആശാ സമരത്തെ പിന്തുണച്ചതിന്റെ പേരിൽ തനിക്ക് ചലച്ചിത്ര അക്കാദമി സ്ഥാനം നഷ്ടമായെങ്കിലും അതിൽ യാതൊരു വിഷമവുമില്ലെന്ന് പ്രേംകുമാർ പറഞ്ഞു. “നീതിക്കുവേണ്ടി സംസാരിച്ചതിന്റെ വിലയാണ് അത്. അധികാരത്തിന് മുന്നിൽ മിണ്ടാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആശാ…

Read More

പോലിസ് അസോസിയേഷൻ നേതാക്കൾക്ക് സ്ഥലംമാറ്റം; ആഭ്യന്തരവകുപ്പിന്റെ അഴിച്ചുപണി തുടങ്ങി

പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ പോലിസ് വകുപ്പിൽ വ്യാപക അഴിച്ചുപണിക്ക് തുടക്കമിട്ട് ആഭ്യന്തരവകുപ്പ്. പോലിസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെ പ്രധാന നേതാക്കളെ സ്ഥലംമാറ്റി ഡിജിപി പ്രത്യേക ഉത്തരവിറക്കി.സംസ്ഥാന പ്രസിഡന്റ് പ്രശാന്തിനെ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലെ എസ്‌എച്ച്ഒയായാണ് നിയമിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷ ചുമതലയും ഇതോടൊപ്പം വരും. കഴിഞ്ഞ പത്ത് വർഷമായി സ്പെഷ്യൽ ബ്രാഞ്ചിൽ സേവനമനുഷ്ഠിച്ചിരുന്ന പ്രശാന്ത് യൂണിഫോം ഡ്യൂട്ടികളിൽ നിന്ന് അകന്ന നിലയിലായിരുന്നു.അതേസമയം, ജനറൽ സെക്രട്ടറി ബിജുവിനെയും ക്രമസമാധാന…

Read More

നീറ്റ് ചോദ്യപേപ്പർ ചോർച്ച: മഹാരാഷ്ട്രയിൽ ഡോക്ടർ അറസ്റ്റിൽ, പാർലമെന്ററി സമിതി ഇന്ന് യോഗം ചേരും

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ അന്വേഷണം ശക്തമാക്കി സിബിഐ. മഹാരാഷ്ട്രയിലെ ലാത്തൂരിൽ ശിശുരോഗ വിദഗ്ധനായ ഡോ. മനോജ് ഷിരോളെയെ സിബിഐ അറസ്റ്റ് ചെയ്തു. നേരത്തെ അറസ്റ്റിലായ കോച്ചിങ് സെന്റർ ഉടമ ശിവ്‌രാജിന്റെ കുടുംബാംഗങ്ങളെയും അന്വേഷണസംഘം ചോദ്യം ചെയ്തിട്ടുണ്ട്. അതേസമയം, വിഷയത്തിൽ ഇന്ന് ചേരുന്ന പാർലമെന്ററി സമിതി യോഗത്തിലേക്ക് വിദ്യാഭ്യാസ മന്ത്രാലയത്തെയും എൻടിഎയിലെയും ഉന്നത ഉദ്യോഗസ്ഥരെ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.ലാത്തൂരിലെ ഡോക്ടറുടെ ക്ലിനിക്കിലും വസതിയിലും പരിശോധന നടത്തിയ സിബിഐ, ചോദ്യം ചെയ്യലിനായി ഇയാളെ പൂനെയിലേക്ക് മാറ്റി. കോച്ചിങ് സെന്ററുകൾക്കും…

Read More

കോക്രോച്ച് ജനത പാർട്ടി’ സോഷ്യൽ മീഡിയയിൽ ചർച്ചയായി; വ്യത്യസ്ത പേരിൽ പുതിയ രാഷ്ട്രീയ നീക്കം

വ്യത്യസ്തമായ പേരും പ്രചാരണ ശൈലിയും കൊണ്ട് “കോക്രോച്ച് ജനത പാർട്ടി” സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. യുവാക്കളെ കേന്ദ്രീകരിച്ച് ആരംഭിച്ച രാഷ്ട്രീയ-സാമൂഹിക കൂട്ടായ്മയെന്നാണ് പാർട്ടി നേതൃത്വം അവകാശപ്പെടുന്നത്. അഴിമതി, തൊഴിലില്ലായ്മ, യുവജന പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കുമെന്നാണ് നേതാക്കളുടെ പ്രതികരണം.സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് പാർട്ടിയുടെ പ്രചാരണം കൂടുതൽ സജീവമാകുന്നത്. വ്യത്യസ്ത പോസ്റ്ററുകളും ട്രോൾ ശൈലിയിലുള്ള പ്രചാരണങ്ങളും കാരണം പാർട്ടി കുറച്ചുസമയം കൊണ്ടുതന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. ചിലർ ഇത് പുതിയ രാഷ്ട്രീയ പരീക്ഷണമെന്നു വിശേഷിപ്പിക്കുമ്പോൾ, മറ്റുചിലർ ട്രോൾ രാഷ്ട്രീയം…

Read More

ഇറാൻ ഉപരോധത്തിന് പിന്നാലെ ഹോർമുസിലേക്ക് അന്താരാഷ്ട്ര സൈനിക നീക്കം

തെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ സുരക്ഷ പുനഃസ്ഥാപിക്കാനും അന്താരാഷ്ട്ര കപ്പൽഗതാഗതം സാധാരണ നിലയിലാക്കാനും ബ്രിട്ടന്റെ നേതൃത്വത്തിൽ ബഹുരാഷ്ട്ര സൈനിക ദൗത്യം ആരംഭിക്കുന്നു. ഇറാൻ ഏർപ്പെടുത്തിയ ഉപരോധത്തെത്തുടർന്ന് ആഗോള ഊർജ വിതരണ ശൃംഖല താറുമാറായ സാഹചര്യത്തിലാണ് ബ്രിട്ടനും ഫ്രാൻസും ചേർന്ന് നിർണായക നീക്കവുമായി മുന്നോട്ട് വന്നിരിക്കുന്നത്.അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങൾക്ക് മറുപടിയായാണ് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചത്. ആഗോളതലത്തിൽ വിതരണം ചെയ്യപ്പെടുന്ന എണ്ണയുടെ വലിയൊരു വിഹിതം ഈ കടൽപ്പാതയിലൂടെ കടന്നുപോകുന്നതിനാൽ ഉപരോധം അന്താരാഷ്ട്ര വിപണിയിൽ…

Read More

കേരളത്തിന്റെ നഗരശക്തി ഉയരുന്നു. കോഴിക്കോടും ഇടം പിടിച്ചു

: ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്ന് മൂന്ന് പ്രധാന നഗരങ്ങൾ ഇടംപിടിച്ചത് സംസ്ഥാനത്തിന്റെ നഗരവളർച്ചയും വികസന ശേഷിയും വ്യക്തമാക്കുന്നതായി വിലയിരുത്തൽ. ദേശീയതലത്തിൽ പുറത്തിറങ്ങിയ പുതിയ കണക്കുകൾ പ്രകാരം കോഴിക്കോട് 11ാം സ്ഥാനത്തും, കൊച്ചി 12ാം സ്ഥാനത്തും, തിരുവനന്തപുരം 22ാം സ്ഥാനത്തുമാണ് ഇടംപിടിച്ചത്.മലബാറിന്റെ പ്രധാന നഗരമായ കോഴിക്കോട് ദേശീയതലത്തിൽ മുൻനിര നഗരങ്ങളിലൊന്നായി ഉയർന്നത് വലിയ അഭിമാനമായി കണക്കാക്കപ്പെടുന്നു. വ്യാപാര, വിദ്യാഭ്യാസ, ആരോഗ്യ, ഐടി മേഖലകളിലെ വളർച്ചയാണ് നഗരത്തിന്റെ പുരോഗതിക്ക് പിന്നിലെ പ്രധാന ഘടകങ്ങൾ….

Read More

കെഎസ്ആർടിസി സ്ത്രീകളുടെ സൗജന്യ യാത്ര വിഷയത്തിൽ വീണ്ടും വിവാദം

തിരുവനന്തപുരം: കെഎസ്ആർടിസി സ്ത്രീകളുടെ സൗജന്യ യാത്ര വിഷയത്തിൽ എംഎം മണിക്ക് പിന്നാലെ എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണന്റെ പ്രസ്താവന സ്ത്രീകളുടെ സൗജന്യ യാത്ര കെഎസ്ആർടിസിക്ക് അധിക ബാധ്യത വരുത്തും എന്ന് എല്‍ഡിഎഫ് കണ്‍വീന‍ർ ടി പി രാമകൃഷ്ണൻ പറഞ്ഞു. വരുമാനത്തിലെ കുറവ് എങ്ങനെ നികത്തുമെന്ന് വ്യക്തമാക്കണമെന്നും ഈ കുറവ് ശമ്പളത്തെയും ബാധിക്കില്ല എന്ന് ഉറപ്പുവരുത്തണം, സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിനോട് എല്‍ഡിഎഫിന് യോജിപ്പാണ്. ആശാവർക്കർമാർക്ക് യുഡിഎഫ് വാഗ്ദാനം ചെയ്ത 21,000 രൂപ നൽകണം. 3000 രൂപ വർദ്ധിപ്പിച്ചത്…

Read More

സുധാകരന് മുമ്പിൽ സത്യം ചെയ്ത് പിണറായി

തിരുവനന്തപുരം:പ്രോടൈം സ്പീക്കറായി ചുമതലയെറ്റശേഷം നിയമസഭയിൽ ഇന്നു നടക്കുന്ന MLA മാരുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ജീ സുധാകരൻ അധ്യക്ഷത വഹിക്കും . മുൻ മുഖ്യമന്ത്രി പിണറായി വിജയനടക്കം ഭരണ പ്രതിപക്ഷ MLAമാരുടെ സത്യപ്രതിജ്ഞയ്ക് ജി സുധാകൻ സാക്ഷ്യം വഹിക്കും. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് CPM മായി ഇടഞ്ഞ മുൻ മന്ത്രി കുടിയായിരുന്ന സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുകയായിരുന്നു

Read More