Malabar Jagratha

കോഴിക്കോട് നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം

​കോഴിക്കോട്: നഗരത്തിൽ അനുദിനം വർദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനായി സിറ്റി ട്രാഫിക് പോലീസ് പുതിയ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു. നാളെ രാവിലെ മുതൽ നഗരത്തിലെ പ്രധാന വൺവേകളിൽ മാറ്റമുണ്ടാകും. മിഠായിത്തെരുവ്, മാവൂർ റോഡ് പരിസരങ്ങളിൽ പാർക്കിംഗിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.​നിയമലംഘനം നടത്തുന്ന വാഹനങ്ങൾ കണ്ടെത്തുന്നതിനായി കൂടുതൽ എ.ഐ (AI) ക്യാമറകളും ട്രാഫിക് വാർഡൻമാരെയും റോഡുകളിൽ വിന്യസിക്കും. പുതിയ പരിഷ്കാരങ്ങളോട് പൊതുജനങ്ങളും വ്യാപാരികളും സഹകരിക്കണമെന്ന് സിറ്റി പോലീസ് കമ്മീഷണർ അഭ്യർത്ഥിച്ചു.

Read More

മുഖ്യമന്ത്രിക്കെതിരെഎം എം മണിയുടെ വിവാദ പരാമർശ്ശo

മുൻ മന്ത്രിയും മുൻ എം.എൽ.ഏയുമായ ശ്രീ എം എം മണി ഇന്നു നടന്ന ചടങ്ങിൽ ബഹു : മുഖ്യമന്ത്രി വി.ഡി സതീശനെതിരെയാണ് വിവാദ പരമർശ്ശം നടത്തിയത്. ജനങ്ങൾക്ക് എൽഡിഎഫ് ഗവൺമെൻ്റ് ഉപകാരങ്ങൾ മാത്രമാണ് ചെയ്തുവന്നിരുന്നതെന്നും. ഇനിയും പെൻഷനടക്കമുള്ള കാര്യങ്ങൾ മുടങ്ങുമെന്നും കെ.എസ്.ആർ.ടീ . സി യിൽ സൗജന്യ യാത്ര നടത്താൻ മുഖ്യമന്ത്രി വീട്ടിൽ നിന്നും കാശുകൊണ്ടുവരേണ്ടി വരുമെന്നു മടക്കം മുഖ്യനെതിരെ പരിഹാസ വാക്കുകൾ പ്രയോഗിച്ചു. തോൽവിക്ക് മുൻ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ്റെ പങ്കിനെക്കുറിച്ച് ചോദിച്ച ചോദ്യത്തിന്…

Read More

കൊടുവള്ളി തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷം

. കൊടുവള്ളിയിൽ പേവിഷബാധ സ്ഥിരീകരിച്ചു ഇന്നലെ മാത്രം 9 പേർക്ക് കടിയേറ്റു. ശല്യം അതി രൂക്ഷമായതോടെ നാളെ മുതൽ തെരുവ് നായ്ക്കളെ കൂട്ടിലടക്കുന്നതിനും നായ്ക്കളിൽ പേവിഷബാധ സ്ഥിതീകരിച്ചതിനേ തുടർന്ന് നായകൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകുന്നതിനും കൊടുവള്ളി മുൻസിപ്പാലിറ്റിയിൽ തീരുമാനം മായി. ഇന്നലെ മാത്രം കൊടുവള്ളി പരിസരത്ത് ഒൻപത് പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്

Read More

ആക്രമണാത്മക സ്വഭാവമുള്ള തെരുവുനായകളെ ദയാവധം ചെയ്യാം സുപ്രീം കോടതി

രാജ്യത്തെ തെരുവുനായ പ്രശ്നം പരിഹരിക്കാൻ സുപ്രധാനമായ നിർദേശങ്ങളുമായി സുപ്രീം കോടതി. അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാം. തെരുവുനായകൾക്കെതിരെ നടപടി എടുക്കുന്ന മുനിസിപ്പൽ ജീവനക്കാർക്ക് നിയമപരമായ സംരക്ഷണം നൽണം. സ്‌കൂളുകൾ, കോളേജുകൾ തുടങ്ങിയ സ്ഥലങ്ങളിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവുനായകളെ നീക്കാനും സുപ്രീം കോടതി നിർദേശിച്ചു.പ്രകടമായും അപകടകാരികളും ആക്രമണാത്മക സ്വഭാവമുള്ള തെരുവുനായകളെ ദയാവധം ചെയ്യാമെന്നാണ് സുപ്രീം കോടതിയുടെ സുപ്രധാനമായ ഉത്തരവ്. ജസ്റ്റിസുമാരായ വിക്രം നാഥ്‌, സന്ദീപ് മേത്ത, എൻ.ജെ. അൻജാരിയാ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർണ്ണായക ഉത്തരവ്. സ്‌കൂളുകൾ, കോളേജുകൾ…

Read More

ശക്തമായ മഴ തുടരും

ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നൽകി. നാളെ മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും ഇന്നുമുതൽ 21 വരെ തമിഴ്നാട് തീരം അതിനോട് ചേർന്നുള്ള കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Read More

ജന സാഗരം സാക്ഷി

കോഴിക്കോട്: അലകടലായി ഒഴുകിയെത്തിയ ജനസാഗരത്തെ സാക്ഷിയാക്കി കേരളത്തിന്റെ പതിമൂന്നാമതു മുഖ്യമന്ത്രിയായി വി.ഡി സതീശൻ  സ്ഥാനമേറ്റെടുത്തതോടെ പ്രവർത്തകരിൽ ആഹ്ലാദം അലതല്ലി.  നാടെങ്ങും യു.ഡി.എഫ് പ്രവർത്തകർ പടക്കം പൊട്ടിച്ചും പായസവും മധുരപലഹാരങ്ങളും വിതരണം ചെയ്തുമാണു ആഹ്ലാദം പങ്കിട്ടത്. സത്യപ്രതിജ്ഞ ചടങ്ങുകൾ നേരിൽ കാണാൻ സാധിത്താത്ത നിരലധി പ്രവർത്തകരാണ് ഡി.സി.സി ഓഫീസിലെത്തിയത്. പരിസരത്ത് സ്ഥാപിച്ച ബിഗ് സ്ക്രീനിൽ അവർ സത്യപ്രതിജ്ഞ ചടങ്ങുകൾ വീക്ഷിച്ചു സന്തോഷം പങ്കിട്ടു.   പ്രധാന കവലകളിലും റോഡുകളിലുമെല്ലാം പ്രകടനങ്ങൾ നടന്നു.  കാലാവസ്ഥ പ്രതികൂലമായിട്ടും നാനാഭാഗങ്ങളിൽ നിന്നായി നൂറുകണക്കിനാളുകളാണ്  പലയിടങ്ങളിലും ഒത്തുചേർന്നത്.അതേ സമയം വിജയിച്ചിട്ടുംജില്ലയിൽ മന്ത്രിസ്ഥാനമില്ലാത്തതിൽ പ്രതിഷേധം ശക്തമാണ്.

Read More