Malabar Jagratha

കുടിശിക വിവാദത്തിൽ എഐ ക്യാമറകൾ ഓഫ്‌ലൈൻ; നിയമലംഘന നിരീക്ഷണം തടസ്സപ്പെട്ടു

തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോര്‍ വാഹനവകുപ്പിന്റെ എഐ ക്യാമറകള്‍ ഇന്റര്‍നെറ്റ് സേവനം നിലച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തനരഹിതമായി. കെല്‍ട്രോണ്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് കുടിശിക അടയ്ക്കാത്തതിനെ തുടര്‍ന്നാണ് ബന്ധം വിച്ഛേദിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.സംസ്ഥാനത്തെ വിവിധ റോഡുകളിലായി സ്ഥാപിച്ചിട്ടുള്ള എഐ ക്യാമറകള്‍ ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനും പിഴനടപടികള്‍ സ്വീകരിക്കുന്നതിനുമാണ് ഉപയോഗിച്ചുവരുന്നത്. എന്നാല്‍ ഇന്റര്‍നെറ്റ് ബന്ധം നിലച്ചതോടെ ക്യാമറകളുടെ പ്രവര്‍ത്തനം താത്കാലികമായി തടസപ്പെട്ടിരിക്കുകയാണ്. സര്‍ക്കാരില്‍ നിന്ന് 90 കോടിയിലധികം രൂപ കെല്‍ട്രോണിന് ലഭിക്കാനുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Read More

നാലാം തീയതി വരെ ശക്തമായ മഴക്കും കാറ്റിനും സാധ്യത

:തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ 4 വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.മഹാരാഷ്ട്ര തീരം മുതല്‍ കര്‍ണാടക തീരം വരെ സമുദ്രനിരപ്പില്‍ തീരദേശ ന്യൂനമര്‍ദ പാത്തി നിലനില്‍ക്കുന്നതും, ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ സാധ്യതയുമാണ് സംസ്ഥാനത്തെ മഴ ശക്തിപ്പെടാന്‍ കാരണമാകുന്നത്. വടക്കന്‍ കേരള തീരം…

Read More

നരിക്കുനിയിൽ വീട്ടിൽ അതിക്രമിച്ച് കയറി തോക്കുചൂണ്ടി ഭീഷണി; അന്വേഷണം ഊർജിതമാക്കി പൊലീസ്

കോഴിക്കോട് നരിക്കുനിയിൽ വീട്ടിൽ അതിക്രമിച്ച് കയറി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കൊടുവള്ളി പൊലീസ് അന്വേഷണം ശക്തമാക്കി. നരിക്കുനി സ്വദേശിയായ റഹീസിന്റെ വീട്ടിലാണ് കഴിഞ്ഞ രാത്രി മൂന്നംഗ സംഘം എത്തി ഭീഷണിപ്പെടുത്തിയതെന്നാണ് പരാതി.രാത്രിയോടെ വീട്ടിലെത്തിയ സംഘം റഹീസിനും കുടുംബാംഗങ്ങൾക്കും നേരെ തോക്കുചൂണ്ടി ഭീഷണി മുഴക്കിയതായി പരാതിയിൽ പറയുന്നു. വീട്ടുകാർ ബഹളം വെച്ചതോടെ നാട്ടുകാർ എത്തുമെന്ന ഭയത്തിൽ പ്രതികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.വിവരമറിഞ്ഞ് കൊടുവള്ളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച്…

Read More

വളയനാട് ക്ഷേത്രത്തിലെ ചാന്താട്ടം; ബ്രോഷർ പ്രകാശനം ചെയ്തു

കോഴിക്കോട്: ശ്രീവളയനാട് ദേവീ ക്ഷേത്രത്തിൽ 2026 ആഗസ്റ്റ് 5-ന് നടക്കുന്ന ചാന്താട്ടത്തിന്റെ ബ്രോഷർ പ്രകാശനം നടന്നു. 24 ന്യൂസ് ചാനൽ എക്സിക്യൂട്ടീവ് എഡിറ്റർ ദീപക് ധർമ്മടം, പ്രശസ്ത എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ പി. അനിലിന് ബ്രോഷർ നൽകി ചടങ്ങ് നിർവഹിച്ചു.പരിപാടിയിൽ വാർഡ് കൗൺസിലർ ഇന്ദിര കൃഷ്ണൻ, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ആർ.എസ്. രാജേഷ്, മാനേജർ പി.കെ. കൃഷ്ണകുമാർ, ക്ഷേത്ര ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.ആഗസ്റ്റ് 5-ന് നടക്കുന്ന ചാന്താട്ടം ഭക്തിനിർഭരമായ ചടങ്ങുകളോടെയും വിപുലമായ ഒരുക്കങ്ങളോടെയും നടത്തുമെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ്…

Read More

തിരുവനന്തപുരം മേയറുമായുള്ള കൂടിക്കാഴ്ച വിവാദം: വിശദീകരണവുമായി കോഴിക്കോട് മേയർ

കോഴിക്കോട്: തിരുവനന്തപുരം മേയർ വി.വി. രാജേഷുമായുള്ള കൂടിക്കാഴ്ചയെ ചൊല്ലിയുണ്ടായ വിവാദങ്ങൾക്ക് മറുപടിയുമായി കോഴിക്കോട് മേയർ ഒ. സദാശിവൻ. സർക്കാർ തലത്തിൽ കോഴിക്കോട് കോർപ്പറേഷന്റെ വിവിധ വികസന പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായുള്ള ഔദ്യോഗിക സന്ദർശനത്തിനിടെയാണ് തിരുവനന്തപുരം മേയറെ സന്ദർശിച്ചതെന്ന് അദ്ദേഹം പറഞ്ഞു.നഗരസഭകളുടെ വികസന അനുഭവങ്ങൾ പങ്കുവെക്കുകയും കേന്ദ്ര-സംസ്ഥാന ഫണ്ടുകൾ കാര്യക്ഷമമായി വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുകയുമായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്ന് മേയർ വ്യക്തമാക്കി. ഒരു ജനപ്രതിനിധി മറ്റൊരു നഗരസഭാ മേയറെ സന്ദർശിച്ചതിനെ രാഷ്ട്രീയ വിവാദമാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.നഗര…

Read More

നിപ ഭീതി ഒഴിഞ്ഞു; രോഗബാധിതന്റെ രണ്ട് സാംപിളുകളും നെഗറ്റീവ്

കോഴിക്കോട് | ജൂലൈ 1: ജില്ലയിൽ നിപ്പ വൈറസ് സംബന്ധിച്ച ആശങ്കയ്ക്ക് ആശ്വാസമായി നിർണായക മുന്നേറ്റം. വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്ന നിപ്പ രോഗബാധിതന്റെ രണ്ട് സ്രവസാംപിളുകളും നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗബാധിതന്റെ സമ്പർക്കപ്പട്ടികയിലെ ഉയർന്ന റിസ്ക് വിഭാഗത്തിൽ ഉൾപ്പെട്ട എല്ലാവരും ക്വാറന്റീൻ പൂർത്തിയാക്കിയിട്ടുണ്ട്. രോഗനിരീക്ഷണത്തിന്റെ ഭാഗമായി നിപ്പ സമാന ലക്ഷണങ്ങളോടെ പരിശോധന നടത്തിയ 58 പേരുടെയും പരിശോധനാഫലം നെഗറ്റീവാണ്. 21 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയ വളരെ ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ട നാല് പേരെയും, ഉയർന്ന…

Read More

ഗുളിക മാറി നൽകിയെന്ന ആരോപണത്തെ തുടർന്ന് ചികിത്സയിലായിരുന്ന നാദാപുരം സ്വദേശി ചന്ദ്രൻ മരിച്ചു; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു

കോഴിക്കോട്: നാദാപുരം സർക്കാർ താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഗുളിക മാറി നൽകിയെന്ന ആരോപണത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കല്ലാച്ചി വിഷ്ണുമംഗലം സ്വദേശി ചന്ദ്രൻ ഇന്ന് പുലർച്ചെ മരിച്ചു.കഴിഞ്ഞ മാസം 23-നാണ് നാദാപുരം സർക്കാർ താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഡോക്ടർ ഉറക്കഗുളിക മാറി നൽകിയതിനെ തുടർന്ന് ചന്ദ്രൻ അബോധാവസ്ഥയിലായെന്ന് ബന്ധുക്കൾ ആരോപിച്ചത്. തുടർന്ന് അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകി വരികയായിരുന്നു.സംഭവത്തിൽ ആരോഗ്യവകുപ്പിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ചന്ദ്രന്റെ…

Read More

രാമനാട്ടുകര ബൈപാസിൽ വൻ ലഹരി വേട്ട; 15 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ

രാമനാട്ടുകര: ഓപ്പറേഷൻ ‘തൂഫാൻ’ന്റെ ഭാഗമായി രാമനാട്ടുകര ബൈപാസിൽ നടത്തിയ പരിശോധനയിൽ വൻ ലഹരി വേട്ട. ടൂറിസ്റ്റ് ബസിൽ കടത്തുകയായിരുന്ന ഏകദേശം 15 കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു.സംഭവവുമായി ബന്ധപ്പെട്ട് ഒഡീഷ സ്വദേശിയായ പ്രസൻ പ്രധാൻ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച രാവിലെ 8.30ഓടെ ഫറോക്ക് എസിപി സ്ക്വാഡും ഫറോക്ക് പോലീസും ചേർന്ന് ടൂറിസ്റ്റ് ബസ് തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.പിടിച്ചെടുത്ത ലഹരിവസ്തു കോഴിക്കോട് ഭാഗത്തേക്ക് കടത്താനായിരുന്നു ശ്രമമെന്നാണ് പോലീസിന്റെ…

Read More

ഫുട്ബോൾ ആവേശം ജീവകാരുണ്യത്തിലേക്ക്; അക്ഷയിക്ക് കൈത്താങ്ങായി ഒറ്റപ്പാലം ബ്രസീൽ ആരാധകർ

ഫുട്ബോൾ ആരാധനയ്ക്ക് മാനുഷികതയുടെ മനോഹര മുഖം സമ്മാനിക്കുന്ന ഒരു മാതൃകാപരമായ പ്രവർത്തനമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നാല് വർഷം മുമ്പ് പ്രിയപ്പെട്ട ബ്രസീൽ ടീമിന്റെ തോൽവി ഉൾക്കൊള്ളാനാകാതെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ട കാക്കനാട് സ്വദേശിയായ അക്ഷയിക്ക് സഹായഹസ്തവുമായി ഒറ്റപ്പാലത്തെ ബ്രസീൽ ആരാധകർ രംഗത്തെത്തി.അക്ഷയിയുടെ അവസ്ഥ വാർത്തകളിലൂടെ അറിഞ്ഞ ആരാധകസംഘം അദ്ദേഹത്തിന്റെ വീട്ടിലെത്തി ബ്രസീൽ ജേഴ്സി അണിയിക്കുകയും കേക്ക് മുറിച്ച് സ്നേഹാദരവ് പ്രകടിപ്പിക്കുകയും ചെയ്തു. ചികിത്സയ്ക്ക് സഹായകരമാകുന്ന ധനസഹായവും കൈമാറിയ സംഘം, എത്രയും വേഗം അക്ഷയ് പഴയ ജീവിതത്തിലേക്ക്…

Read More

കൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോയിൽ യുവാവ് മരിച്ച നിലയിൽ

പാലക്കാട്: കൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വളാഞ്ചേരി തിണ്ടലം മാവണ്ടിയൂർ വിളത്തുംപടി സ്വദേശി അഷ്റഫ് (42) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ച നിലയിൽ ഓട്ടോ ഓടിച്ച ഡ്രൈവർ സുനിൽ കാറിൽ ഇടിച്ച ശേഷം നിർത്താതെ പോയ സംഭവത്തെ തുടർന്ന് നാട്ടുകാർ ഓട്ടോ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ഓട്ടോയിൽ യാത്രക്കാരായിരുന്ന അഷ്റഫും സഹോദരൻ മുസ്തഫയും അന്ന് വാഹനത്തിലുണ്ടായിരുന്നു.ഡ്രൈവർക്ക് ലൈസൻസും മറ്റ് രേഖകളും ഇല്ലാതിരുന്നതിനാൽ ഓട്ടോ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ആവശ്യമായ രേഖകൾ ഹാജരാക്കാൻ…

Read More