Malabar Jagratha

ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരായ ചികിത്സാ അനാസ്ഥാ ആരോപണം; ജൂലൈ 3ന് DYFI പ്രതിഷേധ മാർച്ച്.”

ഫറോക്ക്: ഫറോക്ക് താലൂക്ക് ആശുപത്രിയിൽ ചികിത്സാ അനാസ്ഥ മൂലം രോഗി മരിച്ചെന്ന കുടുംബത്തിന്റെ ആരോപണത്തെ തുടർന്ന് ആശുപത്രിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് DYFI ഫറോക്ക് താലൂക്ക് ആശുപത്രിയിലേക്ക് മാർച്ച് സംഘടിപ്പിക്കും.2026 ജൂലൈ 3-ന് രാവിലെ 10 മണിക്കാണ് മാർച്ച് നടത്തുക. ചികിത്സാ സംവിധാനങ്ങളിലെ പോരായ്മകൾ പരിഹരിക്കുക, ആശുപത്രിയിലെ ഉപകരണങ്ങളും സേവനങ്ങളും കാര്യക്ഷമമാക്കുക, ചികിത്സാ അനാസ്ഥ സംബന്ധിച്ച പരാതിയിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ്…

Read More

ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണം; ചികിത്സാ അനാസ്ഥ മൂലം പിതാവ് മരിച്ചെന്ന് മക്കൾ

ഫറോക്ക്: ഫറോക്ക് താലൂക്ക് ആശുപത്രിയിൽ ചികിത്സാ അനാസ്ഥയെ തുടർന്ന് പിതാവ് മരിച്ചെന്ന ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് മോഹൻദാസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും, ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ സമയോചിതമായി ശ്രദ്ധ നൽകിയില്ലെന്നാണ് മകന്റെ ആരോപണം. ആശുപത്രിയിലെ ചില ചികിത്സാ ഉപകരണങ്ങൾ ശരിയായി പ്രവർത്തിച്ചില്ലെന്നും, ജീവനക്കാരുടെ ഭാഗത്ത് ഗുരുതര അനാസ്ഥ ഉണ്ടായെന്നും കുടുംബം ആരോപിക്കുന്നു. പിതാവിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും അതിന് ആവശ്യമായ നടപടി സ്വീകരിച്ചില്ലെന്നും കുടുംബം പറയുന്നു. തുടർന്ന് ഏകദേശം അരമണിക്കൂറിന്…

Read More

തിരുവനന്തപുരം മേയറുമായി കോഴിക്കോട് മേയർ കൂടിക്കാഴ്ച; ശ്രദ്ധ നേടി സൗഹൃദ സന്ദർശനം

തിരുവനന്തപുരം: കോഴിക്കോട് കോർപറേഷന്റെ വിവിധ വികസന ആവശ്യങ്ങളുമായി മുഖ്യമന്ത്രിയെയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയെയും കാണാനെത്തിയ സർവകക്ഷി സംഘം, മടങ്ങുംവഴി തിരുവനന്തപുരം മേയർ വി.വി. രാജേഷിനെ സന്ദർശിച്ചു. നഗരസഭാ ഓഫീസിൽ നടന്ന കൂടിക്കാഴ്ച രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായി.കോഴിക്കോട് മേയർ ഒ. സദാശിവന്റെ നേതൃത്വത്തിലായിരുന്നു സർവകക്ഷി സംഘത്തിന്റെ സന്ദർശനം. തിരുവനന്തപുരം മേയർ വി.വി. രാജേഷ് ഷാൾ അണിയിച്ച് സംഘത്തെ സ്വീകരിച്ചു.പ്രതിപക്ഷ നേതാവും മുസ്ലിം ലീഗ് കൗൺസിലറുമായ എസ്.വി. മുഹമ്മദ് ഷമീൽ തങ്ങൾ, ബിജെപി കൗൺസിലർ നവ്യ ഹരിദാസ്, സിപിഎം…

Read More

റേഷൻ വിഹിതം വെട്ടിക്കുറയ്ക്കാൻ കേന്ദ്ര നീക്കം; കോഴിക്കോട് ജില്ലയിൽ 1.24 ലക്ഷം ഗുണഭോക്താക്കൾക്ക് തിരിച്ചടി

കോഴിക്കോട്: റേഷൻ വിഹിതം വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നിർദിഷ്ട നീക്കം കോഴിക്കോട് ജില്ലയിലെ 38,483 എഎവൈ (മഞ്ഞ കാർഡ്) കുടുംബങ്ങളിലായി 1,24,925 ഗുണഭോക്താക്കളെ ബാധിക്കുമെന്ന് വിലയിരുത്തൽ. ഭക്ഷ്യഭദ്രതാ നിയമ ഭേദഗതിയിലൂടെ നിലവിൽ ഓരോ എഎവൈ കാർഡിനും ലഭിക്കുന്ന 35 കിലോ സൗജന്യ ഭക്ഷ്യധാന്യം, കുടുംബാംഗങ്ങളുടെ എണ്ണമനുസരിച്ച് ഒരാൾക്ക് ഏഴ് കിലോ എന്ന രീതിയിലേക്ക് മാറ്റാനാണ് നിർദേശം.നിലവിലെ രീതിയിൽ രണ്ട് അംഗങ്ങളുള്ള ഒരു കുടുംബത്തിന് ലഭിച്ചിരുന്ന 35 കിലോ റേഷൻ പുതിയ മാനദണ്ഡം പ്രാബല്യത്തിൽ വന്നാൽ 14 കിലോയായി…

Read More

കോഴിക്കോട് സർക്കാർ ഹോമിയോപതി മെഡിക്കൽ കോളേജിൽ പ്രത്യേക പനി ഒ.പി ആരംഭിച്ചു

കോഴിക്കോട്: മഴക്കാലത്ത് വ്യാപകമാകുന്ന ഡെങ്കിപ്പനി, വൈറൽ പനി, ചിക്കുൻഗുനിയ ഉൾപ്പെടെയുള്ള വിവിധതരം പനികൾക്ക് സമയബന്ധിതമായ രോഗനിർണയവും ചികിത്സയും ഉറപ്പാക്കുന്നതിനായി കോഴിക്കോട് സർക്കാർ ഹോമിയോപതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേക പനി ഒ.പി പ്രവർത്തനം ആരംഭിച്ചു.വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പ്രത്യേക ഒ.പിയിൽ രോഗലക്ഷണങ്ങൾ വിലയിരുത്തി ആവശ്യമായ ചികിത്സ നൽകുന്നതിനൊപ്പം രോഗനിർണയത്തിനാവശ്യമായ ലബോറട്ടറി പരിശോധനാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പകർച്ചപ്പനി, ചിക്കൻപോക്സ്, അഞ്ചാംപനി തുടങ്ങിയ രോഗങ്ങൾക്കുള്ള പ്രതിരോധ മരുന്നുകളും ആശുപത്രിയിൽ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.തുടർച്ചയായ പനി, ശരീരവേദന, തലവേദന, ക്ഷീണം,…

Read More

കോഴിക്കോട് ജില്ല: പ്രധാന അറിയിപ്പുകൾ🚧 നന്മണ്ട–ചീക്കിലോട് റോഡിൽ ഇന്ന് ഗതാഗത നിയന്ത്രണംനന്മണ്ട–ചീക്കിലോട് റോഡിൽ ഓവുപാലം നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്ന് (ജൂലൈ 1) ഗതാഗതം പൂർണമായും നിരോധിച്ചു. നന്മണ്ട ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കെ.പി. റോഡ് വഴിയും ചീക്കിലോട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ആലിന്‍ചുവട് വഴിയും തിരിച്ചും യാത്ര ചെയ്യണമെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു .🍽️ ജില്ലാ പഞ്ചായത്ത് കഫ്റ്റീരിയ നടത്തിപ്പ്: ക്വട്ടേഷൻ ക്ഷണിച്ചുകോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കഫ്റ്റീരിയയുടെ നടത്തിപ്പിനായി മൂന്ന് വർഷത്തെ പ്രവൃത്തിപരിചയമുള്ളവരിൽ നിന്ന്…

Read More

മുക്കത്ത് വാട്ടർ അതോറിറ്റിയുടെ കുഴിയിൽ ബൈക്ക് വീണ് ദമ്പതികൾക്ക് ഗുരുതര പരിക്ക്

മുക്കം : വാട്ടർ അതോറിറ്റി റോഡരികിൽ കുഴിച്ച ശേഷം മൂടിയ കുഴി വീണ്ടും മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് കുഴിയിലേക്ക് വീണ് പൊതുപ്രവർത്തകനും ഹോട്ടൽ ഉടമയുമായ മധ്യവയസ്കനും ഭാര്യക്കും ഗുരുതരമായി പരിക്കേറ്റു.ഇന്ന് പുലർച്ചെ ആറുമണിയോടെയാണ് അപകടം. കക്കാടംപൊയിൽ പ്രവർത്തിക്കുന്ന സ്വന്തം ഹോട്ടലിലേക്ക് പോകുന്നതിനിടെയാണ് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികൾ അപകടത്തിൽപ്പെട്ടത്.രണ്ടുമാസം മുമ്പ് വാട്ടർ അതോറിറ്റി കുഴിച്ച കുഴി മൂടിയിരുന്നെങ്കിലും പിന്നീട് മണ്ണിടിഞ്ഞ് കുഴി കൂടുതൽ വലുതാവുകയും റോഡിലേക്ക് വ്യാപിക്കുകയും ചെയ്തതായി നാട്ടുകാർ ആരോപിക്കുന്നു. അപകടമേഖലയിൽ…

Read More

നിപ സ്ഥിരീകരിച്ച 43കാരന്റെ പുതിയ പരിശോധനാഫലം നെഗറ്റീവ്; ആരോഗ്യനിലയിൽ മാറ്റമില്ല, വെന്റിലേറ്ററിൽ തുടരും

കോഴിക്കോട്: നിപ വൈറസ് ബാധ സ്ഥിരീകരിച്ച് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 43-കാരന്റെ ഏറ്റവും പുതിയ പരിശോധനാഫലം നെഗറ്റീവായി. എന്നാൽ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയില്ലാത്തതിനാൽ അദ്ദേഹം വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ തുടരുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.രോഗിയുടെ ആരോഗ്യനില വിദഗ്ധ മെഡിക്കൽ സംഘം നിരന്തരം വിലയിരുത്തുന്നുണ്ടെന്നും ആവശ്യമായ എല്ലാ ചികിത്സയും തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ പുതിയ നിപ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സമ്പർക്കപ്പട്ടികയിലുള്ളവരുടെ ആരോഗ്യനിരീക്ഷണവും പ്രതിരോധ നടപടികളും തുടരുന്നുണ്ട്.ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും രോഗലക്ഷണങ്ങൾ…

Read More

പുസ്തകത്തിൽ രഹസ്യ അറ; അതിൽ എംഡിഎംഎ: ലഹരി വിതരണ ശൃംഖലയുടെ മുഖ്യപ്രതി ഷർഹിൻ പിടിയിൽ

കോഴിക്കോട്: പുസ്തകത്തിനുള്ളിൽ പ്രത്യേകമായി തയ്യാറാക്കിയ രഹസ്യ അറയിൽ എംഡിഎംഎ ഒളിപ്പിച്ച് കടത്തുകയും വിതരണം നടത്തുകയും ചെയ്തതായി ആരോപിക്കപ്പെടുന്ന ലഹരി വിതരണ ശൃംഖലയുടെ മുഖ്യപ്രതി ഷർഹിനെ പൊലീസ് അറസ്റ്റ് ചെയ്തു.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ കൈവശമുണ്ടായിരുന്ന പുസ്തകത്തിനുള്ളിൽ പ്രത്യേകമായി നിർമ്മിച്ച രഹസ്യ അറയിൽ നിന്നാണ് എംഡിഎംഎ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ലഹരി വിതരണ ശൃംഖലയിലെ മറ്റ് അംഗങ്ങളെയും ബന്ധങ്ങളെയും കണ്ടെത്തുന്നതിനുള്ള നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.ലഹരി കടത്ത്…

Read More

പ്രസവവേദനയിൽ പുളഞ്ഞ യുവതിക്ക് റെയിൽവേ സ്റ്റേഷനിൽ സുരക്ഷിത പ്രസവം; ഡോക്ടറുടെ സമയോചിത ഇടപെടലിന് അഭിനന്ദന പ്രവാഹം

ഉത്തർപ്രദേശ്: പ്രസവവേദനയെ തുടർന്ന് റെയിൽവേ സ്റ്റേഷനിൽ വലയുകയായിരുന്ന ഗർഭിണിക്ക് ഡോക്ടറുടെ സമയോചിതമായ ഇടപെടലിൽ സുരക്ഷിത പ്രസവം. ഉത്തർപ്രദേശിലെ താൻസി റെയിൽവേ സ്റ്റേഷനിലാണ് സംഭവം.പൻവേൽ–ഗോരഖ്പൂർ എക്സ്പ്രസിൽ ബറാബങ്കിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് യുവതിക്ക് സ്റ്റേഷനിൽ വെച്ച് പ്രസവവേദന അനുഭവപ്പെട്ടത്. അപ്രതീക്ഷിത സാഹചര്യം കണ്ട യാത്രക്കാർ ആദ്യം ആശങ്കയിലായെങ്കിലും സമീപത്തുണ്ടായിരുന്ന മേജർ ഡോ. രോഹിത് ഉടൻ തന്നെ സഹായത്തിനെത്തി.ആശുപത്രിയിലെത്തിക്കാൻ ആവശ്യമായ സമയം ലഭിക്കില്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം, സമീപത്തുണ്ടായിരുന്നവരുടെ സഹായത്തോടെ തുണി ഉപയോഗിച്ച് മറയൊരുക്കി യുവതിക്ക് അടിയന്തര പ്രസവസഹായം നൽകി. ഇതിനിടെ വിവരം…

Read More