Blog

ജനപ്രിയ ബ്രാൻഡ് ആയ ജവാൻ റം ഉൽപ്പാദനം നിലച്ചു;

കേരളത്തിലെ ജനപ്രിയ മദ്യ ബ്രാൻഡായ ജവാൻ റമ്മിന്റെ ഉൽപ്പാദനം കഴിഞ്ഞ നാല് ദിവസമായി പൂർണ്ണമായും നിലച്ചതായി റിപ്പോർട്ട്. മദ്യക്കുപ്പികൾ, കാർട്ടൺ ബോക്സുകൾ, ലേബലുകൾ, ക്യാപ്പുകൾ തുടങ്ങിയ പാക്കിംഗ് സാമഗ്രികളുടെ ക്ഷാമമാണ് പ്രതിസന്ധിക്ക് കാരണം.സ്റ്റോക്ക് തീരുന്നതായി ടി.എസ്.സി.എൽ അധികൃതർ പലതവണ മുന്നറിയിപ്പ് നൽകിയിട്ടും ടെൻഡർ നടപടികളിൽ കാലതാമസം ഉണ്ടായെന്നാണ് ആരോപണം. ദിവസേന ആയിരക്കണക്കിന് കേസുകൾ വിപണിയിലെത്തിച്ചിരുന്ന ജവാൻ റം ലഭ്യതക്കുറവ് നേരിടാനിടയുള്ളതിനാൽ സംസ്ഥാനത്തെ ഔട്ട്ലെറ്റുകളിൽ ഉടൻ ക്ഷാമം അനുഭവപ്പെടുമെന്നാണ് സൂചന.ഉൽപ്പാദനം നിലച്ചതോടെ ബെവ്കോയ്ക്ക് കോടിക്കണക്കിന് രൂപയുടെ വരുമാന നഷ്ടവും…

Read More

ബാലുശ്ശേരിയിൽ ഭിന്നശേഷിക്കാരിയായ 19-കാരിയെ പീഡിപ്പിച്ചെന്ന പരാതി; 77-കാരൻ അറസ്റ്റിൽ

ബാലുശ്ശേരി: ഭിന്നശേഷിക്കാരിയായ 19-കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ 77-കാരനെ ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കുറുമ്പൊയിൽ മണ്ടോത്തുമൂലയിൽ കേളൻ (77) ആണ് പിടിയിലായത്.പൊലീസ് പറയുന്നതനുസരിച്ച്, കഴിഞ്ഞ ദിവസം ബഡ്സ് സ്കൂൾ ബസിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് നടന്ന് പോകുകയായിരുന്ന പെൺകുട്ടിയെ പ്രതി ആളൊഴിഞ്ഞ ഒരു വീട്ടിലേക്ക് കൊണ്ടുപോയി ഉപദ്രവിച്ചതായാണ് പരാതി. തുടർന്ന് പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തിൽ…

Read More

താമരശേരി ഫ്രഷ് കട്ട് ഫാക്ടറി കേസ്: ഭൂമി പരിശോധനയ്ക്ക് ഹൈക്കോടതി ഉത്തരവ്

കോഴിക്കോട്: താമരശേരിയിലെ കോഴിമാലിന്യ സംസ്കരണ ഫാക്ടറിയായ ഫ്രഷ് കട്ട് സംബന്ധിച്ച കേസിൽ ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. ഫാക്ടറി പ്രവർത്തിക്കുന്ന ഭൂമിയുടെ യഥാർത്ഥ സ്വഭാവം പരിശോധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോഴിക്കോട് ജില്ലാ കലക്ടർക്കും സംസ്ഥാന ചീഫ് സെക്രട്ടറിക്കും കോടതി നിർദേശം നൽകി.ഭൂമി തോട്ടഭൂമിയാണെന്ന വാദവുമായി ബന്ധപ്പെട്ട രേഖകൾ കോടതിയിൽ ഹാജരാക്കിയതിനെ തുടർന്നാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. ഭൂമി വ്യാവസായിക ആവശ്യങ്ങൾക്ക് അനുമതിയോടെ ഉപയോഗിക്കപ്പെട്ടതാണോ, അല്ലെങ്കിൽ അനധികൃതമായി ഭൂവിനിയോഗം മാറ്റിയതാണോ എന്നതിലാണ് പ്രധാന അന്വേഷണം കേന്ദ്രീകരിക്കുന്നത്.പ്രദേശവാസികളായ അബ്ദുൾ ഗഫൂർ,…

Read More

ലോകരക്തദാന ദിനം ഇന്ന്; “രക്തദാനം മഹാദാനം” എന്ന സന്ദേശവുമായി ബോധവൽക്കരണം

തിരുവനന്തപുരം: ജീവൻ രക്ഷിക്കുന്ന മഹത്തായ സേവനമായ രക്തദാനത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച് ഇന്ന് ലോക രക്തദാന ദിനം ആചരിക്കുന്നു. സുരക്ഷിതമായ രക്തവും രക്തോൽപ്പന്നങ്ങളും എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ഓരോ വർഷവും ജൂൺ 14-ന് ഈ ദിനം ആചരിക്കുന്നത്.അപകടങ്ങൾ, ശസ്ത്രക്രിയകൾ, പ്രസവസംബന്ധമായ അടിയന്തര സാഹചര്യങ്ങൾ, കാൻസർ ചികിത്സ, രക്തരോഗങ്ങൾ തുടങ്ങി നിരവധി സാഹചര്യങ്ങളിൽ രക്തദാനം അനേകം ജീവനുകൾക്ക് പുതുജീവൻ നൽകുന്നുണ്ട്. ഒരു യൂണിറ്റ് രക്തം മൂന്നു പേരുടെ വരെ ജീവൻ രക്ഷിക്കാൻ സഹായിക്കുമെന്നാണ് ആരോഗ്യ…

Read More

അവധി വിവാദം: സ്ഥാനമാറ്റത്തിൽ ഞെട്ടലെന്ന് ഡോ. കെ.ജെ. റീന

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റിയ നടപടിയിൽ പ്രതികരിച്ച് ഡോ. കെ.ജെ. റീന. 15 ദിവസത്തെ അവധി ആവശ്യപ്പെട്ടിട്ടില്ലെന്നും ശാരീരിക അസ്വസ്ഥതയെ തുടർന്ന് രണ്ടര ദിവസത്തെ അവധിക്കാണ് അപേക്ഷ നൽകിയതെന്നും അവർ വ്യക്തമാക്കി.സ്ഥാനമാറ്റ ഉത്തരവ് തനിക്ക് അപ്രതീക്ഷിതമായിരുന്നുവെന്ന് പറഞ്ഞ റീന, “വളരെ പ്രസന്നമായ ഒരു സ്ഥലത്ത് പെട്ടെന്ന് ഇടിവെട്ടിയാൽ ഉണ്ടാകുന്ന അവസ്ഥയാണ് തനിക്ക് തോന്നിയത്” എന്നും പ്രതികരിച്ചു.ആരോഗ്യമന്ത്രി കെ. മുരളീധരനുമായി നിപ പരിശോധനാ ഫലവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഫോണിൽ ചർച്ച ചെയ്തതിന് തൊട്ടുപിന്നാലെയാണ് സ്ഥാനമാറ്റ ഉത്തരവിനെക്കുറിച്ച്…

Read More

ഭക്ഷ്യസുരക്ഷാ പരിശോധന ശക്തം; കുറ്റ്യാടിയിൽ രണ്ട് സ്ഥാപനങ്ങൾ അടപ്പിച്ചു, ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു

കുറ്റ്യാടി: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി സർക്കിളിൽ നടത്തിയ വ്യാപക പരിശോധനയിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് രണ്ട് സ്ഥാപനങ്ങൾ അടപ്പിച്ചു. ആയഞ്ചേരി പഞ്ചായത്തിലും കുറ്റ്യാടി പഞ്ചായത്തിലും നടത്തിയ 18 പരിശോധനകളിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്.പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയ രണ്ട് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുന്നതിനായി കോമ്പൗണ്ടിങ് നോട്ടീസ് നൽകി. ചെറിയ ന്യൂനതകൾ കണ്ടെത്തിയ മൂന്ന് സ്ഥാപനങ്ങൾക്ക് റെക്റ്റിഫിക്കേഷൻ നോട്ടീസും നൽകി. ഒരു സ്ഥാപനത്തിനെതിരെ അഡ്ജുഡിക്കേഷൻ കേസ് ഫയൽ ചെയ്യുന്നതിനായി ശുപാർശയും സമർപ്പിച്ചിട്ടുണ്ട്.ഗുരുതരമായ ഭക്ഷ്യസുരക്ഷാ വീഴ്ചകൾ കണ്ടെത്തിയതിനെ…

Read More

താമരശ്ശേരി ചുരത്തിന് ബദൽ; പൂഴിത്തോട്-പടിഞ്ഞാറത്തറ പാതയ്ക്കായി വീണ്ടും സമ്മർദ്ദം ശക്തം

കോഴിക്കോട്/വയനാട്: താമരശ്ശേരി ചുരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനും മഴക്കാലത്ത് പതിവാകുന്ന മണ്ണിടിച്ചിൽ ഭീഷണിക്കും ശാശ്വത പരിഹാരമായി കണക്കാക്കപ്പെടുന്ന പൂഴിത്തോട്-പടിഞ്ഞാറത്തറ ബദൽ റോഡ് പദ്ധതിക്കായി വീണ്ടും സമ്മർദ്ദം ശക്തമാകുന്നു. വർഷങ്ങളായി ചർച്ചകളിൽ ഒതുങ്ങിക്കിടക്കുന്ന പദ്ധതിയുടെ സാങ്കേതിക തടസ്സങ്ങൾ എത്രയും വേഗം നീക്കി നിർമ്മാണ നടപടികൾ ആരംഭിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.ഇതിനായി ജനപ്രതിനിധികൾ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് സംയുക്ത നിവേദനം സമർപ്പിച്ചു. എം.പി.യായ ഷാഫി പറമ്പിൽ , എം.എൽ.എയായ ഫാത്തിമ താഹല്യ എന്നിവരുടെ നേതൃത്വത്തിലാണ് ഇടപെടൽ ആവശ്യപ്പെട്ടത്.കോഴിക്കോട് ജില്ലയിലെ പൂഴിത്തോടിനെയും വയനാട് ജില്ലയിലെ…

Read More

മൊറോക്കോയുടെ കരുത്തറിഞ്ഞ് ബ്രസീൽ; വിനീഷ്യസ് രക്ഷകനായി, പോരാട്ടം സമനിലയിൽ

ന്യൂയോർക്ക്: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് സി പോരാട്ടത്തിൽ ബ്രസീലിനെ ഞെട്ടിച്ച് മൊറോക്കോ. തുടക്കം മുതൽ ആക്രമണ ഫുട്ബോൾ പുറത്തെടുത്ത മൊറോക്കോ മുൻ ചാമ്പ്യൻമാരെ വിറപ്പിച്ചെങ്കിലും മത്സരം 1-1 സമനിലയിൽ അവസാനിച്ചു.മത്സരത്തിന്റെ ആദ്യ മിനിറ്റുകൾ മുതൽ തന്നെ മൊറോക്കോയാണ് കളം നിയന്ത്രിച്ചത്. ബ്രാഹിം ഡിയാസ്, ബിലാൽ എൽ ഖാനൂസ്, അസെദിൻ ഒനാഹി എന്നിവർ നയിച്ച മുന്നേറ്റങ്ങൾ ബ്രസീൽ പ്രതിരോധത്തിന് വലിയ തലവേദനയായി. അതിന്റെ ഫലമായി 21-ാം മിനിറ്റിൽ ഇസ്മായിൽ സായ്ബാറിയിലൂടെ മൊറോക്കോ ലീഡെടുത്തു. ബ്രാഹിം ഡിയാസിന്റെ മനോഹരമായ പാസിൽ…

Read More

നിപയിൽ ആശ്വാസം; സമ്പർക്കപ്പട്ടികയിലുള്ള 3 പേരുടെ പരിശോധനാഫലം നെഗറ്റീവ്

കോഴിക്കോട് ജില്ലയിൽ റിപ്പോർട്ട് ചെയ്ത നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന മൂന്ന് പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു.ജൂൺ 12ന് നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയുടെ അടുത്ത ബന്ധുക്കളായ മൂന്ന് പേരുടെ സാമ്പിളുകളാണ് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ നെഗറ്റീവ് ആയത്.ഇതിനിടെ സമ്പർക്കപ്പട്ടികയിലുള്ള നാല് പേരെ കൂടി ഇന്ന് നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുതായി 13 പേരെ കൂടി സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തി. ഇവരെല്ലാം കുറഞ്ഞ റിസ്ക് വിഭാഗത്തിൽപ്പെട്ടവരാണ്. ഇതോടെ…

Read More

സംസ്ഥാനത്ത് കോളറ; പാലക്കാട് രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു

പാലക്കാട്: സംസ്ഥാനത്ത് കോളറ രോഗം റിപ്പോർട്ട് ചെയ്തു. പാലക്കാട് ജില്ലയിൽ രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതർ ചികിത്സയിൽ കഴിയുന്നതായും ആരോഗ്യവകുപ്പ് അറിയിച്ചു.രോഗം പടരാതിരിക്കാൻ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. രോഗബാധിതരുമായി സമ്പർക്കത്തിലുണ്ടായിരുന്നവരെ നിരീക്ഷണത്തിലാക്കുകയും പ്രദേശത്ത് ആരോഗ്യ പരിശോധനകൾ നടത്തുകയും ചെയ്യുന്നു.ശുദ്ധജലം മാത്രം കുടിക്കണമെന്നും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. വയറിളക്കം, ഛർദ്ദി, നിർജലീകരണം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്നും അധികൃതർ അറിയിച്ചു.സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ വിവിധ മേഖലകളിൽ ജാഗ്രതാ നിർദേശം…

Read More