സംസ്ഥാനത്ത് കോളറ; പാലക്കാട് രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു

പാലക്കാട്: സംസ്ഥാനത്ത് കോളറ രോഗം റിപ്പോർട്ട് ചെയ്തു. പാലക്കാട് ജില്ലയിൽ രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതർ ചികിത്സയിൽ കഴിയുന്നതായും ആരോഗ്യവകുപ്പ് അറിയിച്ചു.രോഗം പടരാതിരിക്കാൻ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. രോഗബാധിതരുമായി സമ്പർക്കത്തിലുണ്ടായിരുന്നവരെ നിരീക്ഷണത്തിലാക്കുകയും പ്രദേശത്ത് ആരോഗ്യ പരിശോധനകൾ നടത്തുകയും ചെയ്യുന്നു.ശുദ്ധജലം മാത്രം കുടിക്കണമെന്നും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. വയറിളക്കം, ഛർദ്ദി, നിർജലീകരണം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്നും അധികൃതർ അറിയിച്ചു.സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ വിവിധ മേഖലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *