Blog

ഫാർമസിസ്റ്റ്, ലാബ് ടെക്നിഷ്യൻ, പാലിയേറ്റീവ് ഡ്രൈവർ നിയമനം

കോഴിക്കോട്: നന്മണ്ട ഗ്രാമപഞ്ചായത്തിന് കീഴിലുള്ള കൊളത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി ദിവസവേതന അടിസ്ഥാനത്തിൽ ഫാർമസിസ്റ്റ്, ലാബ് ടെക്നിഷ്യൻ, പാലിയേറ്റീവ് ഡ്രൈവർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.താൽപര്യമുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ്, തിരിച്ചറിയൽ രേഖ എന്നിവ സഹിതം ജൂൺ 12ന് നന്മണ്ട ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.ഫാർമസിസ്റ്റ് തസ്തികയിലേക്കുള്ള അഭിമുഖം രാവിലെ 10 മണിക്കാണ്. ലാബ് ടെക്നിഷ്യൻ തസ്തികയിലേക്കുള്ള അഭിമുഖം ഉച്ചയ്ക്ക് 12 മണിക്കുമാണ്. പാലിയേറ്റീവ് ഡ്രൈവർ തസ്തികയിലേക്കുള്ള അഭിമുഖം ഉച്ചയ്ക്ക് 2…

Read More

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഫാർമസിസ്റ്റ് നിയമനം

കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ കെ.എ.എസ്.പി പദ്ധതിക്ക് കീഴിൽ ദിവസവേതന അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ഫാർമസിസ്റ്റിനെ നിയമിക്കുന്നു. ഒഴിവിലേക്കുള്ള അഭിമുഖം ജൂൺ 9ന് രാവിലെ 11 മണിക്ക് നടക്കും.അപേക്ഷകർ ഡി ഫാം അല്ലെങ്കിൽ ബി ഫാം യോഗ്യത നേടിയവരായിരിക്കണം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന നൽകും. പ്രായപരിധി 20 മുതൽ 45 വയസ്സ് വരെയാണ്.താൽപര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.

Read More

ന്യൂനപക്ഷ യുവജനങ്ങള്‍ക്കായി സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം; അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ കോഴിക്കോട് പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങള്‍ക്കായുള്ള പരിശീലന കേന്ദ്രത്തില്‍ ജൂലൈയില്‍ ആരംഭിക്കുന്ന സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.തിങ്കള്‍ മുതല്‍ വെള്ളി വരെ റെഗുലര്‍ ബാച്ചും ശനി, ഞായര്‍ ദിവസങ്ങളില്‍ ഹോളിഡേ ബാച്ചും സംഘടിപ്പിക്കും. ആറു മാസത്തെ പരിശീലന പരിപാടിയിലേക്കുള്ള അപേക്ഷകള്‍ ജൂണ്‍ 24 വരെ സ്വീകരിക്കും.അപേക്ഷകര്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട 18 വയസ്സ് പൂര്‍ത്തിയായവരായിരിക്കണം. വ്യക്തിഗത വിവരങ്ങള്‍, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍…

Read More

ഗ്യാസ് സിലിണ്ടറുകൾ സറണ്ടർ ചെയ്യണം.

കോഴിക്കോട്: ഗ്യാസ് സിലിണ്ടറുകൾ സറണ്ടർ ചെയ്യണം. ജില്ല സപ്ലൈ ഓഫീസർ ജില്ലയിൽ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ വഴിയുള്ള ഗ്യാസ് കണക്ഷൻ (ഗാർഹികം/വാണിജ്യം) ലഭിച്ചവർ നിലവിലുള്ള എൽ.പി.ജി സിലിണ്ടർ കണക്ഷനുകൾ അതത് ഗ്യാസ് ഏജൻസികളിൽ ഉടൻ സറണ്ടർ ചെയ്യണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.പൈപ്പ് ഗ്യാസ് കണക്ഷൻ ലഭിച്ചിട്ടും എൽ.പി.ജി കണക്ഷൻ നിലനിർത്തുന്നത് ഒഴിവാക്കുന്നതിനും ഗ്യാസ് വിതരണ സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പാക്കുന്നതിനുമാണ് നടപടി. സിലിണ്ടറുകൾ സറണ്ടർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഭാവിയിൽ എൽ.പി.ജി കണക്ഷൻ…

Read More

മാളവിക ജി. നായർ കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി ചുമതലയേറ്റു

കോഴിക്കോട്: കോഴിക്കോട് ജില്ലയുടെ പുതിയ അസിസ്റ്റന്റ് കലക്ടറായി മാളവിക ജി. നായർ ചുമതലയേറ്റു. 2025 ബാച്ച് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐ.എ.എസ്) ഉദ്യോഗസ്ഥയായ മാളവിക, പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശിനിയാണ്.ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസിൽ നിന്ന് ബാച്ചിലർ ഓഫ് എൻജിനീയറിങ് ബിരുദം നേടിയ മാളവിക ജി. നായർ, ഐ.എ.എസ് സേവനത്തിലേക്ക് എത്തുന്നതിന് മുമ്പ് ഇൻകം ടാക്‌സ് ഡെപ്യൂട്ടി കമ്മീഷണറായി സേവനമനുഷ്ഠിച്ചിരുന്നു.ഭരണപരിചയവും അക്കാദമിക മികവും കൈമുതലായ മാളവികയുടെ നിയമനം ജില്ലയിലെ ഭരണപ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുമെന്ന് പ്രതീക്ഷിക്കുന്നു….

Read More

പ്ലസ് വൺ പ്രവേശനത്തിന് വൻ പ്രതികരണം; 4.44 ലക്ഷം അപേക്ഷകൾ, മലപ്പുറം മുന്നിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശന നടപടികളിൽ ഇത്തവണയും വൻ പങ്കാളിത്തം. മുഖ്യഘട്ട പ്രവേശനത്തിനായി 4,44,124 വിദ്യാർഥികൾ അപേക്ഷ സമർപ്പിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അപേക്ഷകരിൽ ഭൂരിഭാഗവും എസ്.എസ്.എൽ.സി വിജയിച്ച വിദ്യാർഥികളാണ്.ട്രയൽ അലോട്മെന്റ് ജൂൺ 8ന് പ്രസിദ്ധീകരിക്കും. വിദ്യാർഥികൾക്ക് മുൻഗണനകൾ പരിശോധിച്ച് തിരുത്താനുള്ള അവസരവും ഇതിലൂടെ ലഭിക്കും. ആദ്യ അലോട്മെന്റ് ജൂൺ 15ന് പ്രസിദ്ധീകരിക്കും. തുടർന്ന് മൂന്ന് ഘട്ടങ്ങളിലായി പ്രവേശന നടപടികൾ പൂർത്തിയാക്കി ജൂലൈ 2ന് ക്ലാസുകൾ ആരംഭിക്കും.ജില്ലാതല കണക്കുകളിൽ മലപ്പുറം ജില്ലയാണ് വീണ്ടും ഒന്നാം സ്ഥാനത്ത്….

Read More

വാഹന മോഡിഫിക്കേഷനുകൾക്ക് വ്യക്തത; അനുവദനീയമായ മാറ്റങ്ങളുടെ പട്ടികയുമായി എംവിഡി

വാഹനങ്ങളിൽ എന്തൊക്കെ മാറ്റങ്ങൾ നിയമപരമായി നടത്താമെന്ന കാര്യത്തിൽ വാഹന ഉടമകൾക്കിടയിലെ ആശയക്കുഴപ്പങ്ങൾക്ക് വിരാമമിട്ട് മോട്ടോർ വാഹന വകുപ്പ് (MVD) അനുവദനീയമായ മോഡിഫിക്കേഷനുകളെക്കുറിച്ച് വ്യക്തത വരുത്തി. സുരക്ഷയെയും നിയമങ്ങളെയും ബാധിക്കാത്ത ചില മാറ്റങ്ങൾ വാഹനങ്ങളിൽ വരുത്തുന്നതിന് അനുമതിയുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു.അനുവദനീയമായ മാറ്റങ്ങളിൽ സീറ്റ് കവറുകൾ, ഫ്ലോർ മാറ്റുകൾ, ഡാഷ് ക്യാമറകളും അതിന്റെ സ്റ്റാൻഡുകളും, സ്റ്റിയറിങ് വീൽ കവറുകൾ, പാർക്കിങ് സെൻസറുകൾ, അധിക സ്പീക്കറുകൾ, ജിപിഎസ് ട്രാക്കറുകൾ, റൂഫ് കാരിയറുകൾ എന്നിവ ഉൾപ്പെടുന്നു.അതേസമയം, വാഹനത്തിന്റെ ഗ്ലാസുകളിൽ സൺഫിലിം ഉപയോഗിക്കുമ്പോൾ നിയമപ്രകാരമുള്ള…

Read More

ഓപ്പറേഷൻ തൂഫാൻ: പേരാമ്പ്രയിൽ 19.907 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ; സംയുക്ത പരിശോധനയിൽ നിർണായക വിജയം.

പേരാമ്പ്ര: കേരള സർക്കാരിന്റെ ലഹരിവിരുദ്ധ പ്രത്യേക പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ പേരാമ്പ്രയിൽ നിന്ന് എം.ഡി.എം.എയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ഫറാഷ് ടി. ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പേരാമ്പ്ര പോലീസും ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.പേരാമ്പ്ര ബൈപ്പാസ് റോഡിന് സമീപത്തെ ചിരുതകുന്ന് ജംഗ്ഷനിൽ സംശയാസ്പദ സാഹചര്യത്തിൽ നിന്നിരുന്ന പാലേരി സ്വദേശിയായ അഞ്ചൽ റോഷനിൽ നിന്നാണ് 19.907 ഗ്രാം…

Read More

ഫറോക്കിൽ മിന്നൽ ബസ് സമരം; ഗതാഗതക്കുരുക്കിൽ പ്രതിഷേധം, യാത്രക്കാർ വലഞ്ഞു.

കോഴിക്കോട്: ചെറുവണ്ണൂർ മേൽപ്പാലത്തിലെ നിർമ്മാണ പ്രവർത്തനങ്ങളെ തുടർന്ന് ഫറോക്ക് മുതൽ കുണ്ടായിത്തോട് വരെ ദിവസേന അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിൽ പ്രതിഷേധിച്ച് ഫറോക്ക് മേഖലയിൽ സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തി.ചെറുവണ്ണൂർ മേൽപ്പാല നിർമ്മാണം പുരോഗമിക്കുന്നതിനിടെ പ്രധാന റോഡിൽ മണിക്കൂറുകളോളം നീളുന്ന വാഹനത്തിരക്ക് സിറ്റി ബസുകളുടെ സർവീസുകളെ സാരമായി ബാധിക്കുന്നതായി ബസ് ഉടമകളും തൊഴിലാളികളും ചൂണ്ടിക്കാട്ടുന്നു. പലപ്പോഴും ബസുകൾ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ കുടുങ്ങിക്കിടക്കേണ്ട സാഹചര്യമാണുള്ളതെന്ന് അവർ ആരോപിച്ചു.അറിയിപ്പില്ലാതെ നടന്ന മിന്നൽ പണിമുടക്ക് യാത്രക്കാരെ വലിയ രീതിയിൽ ബാധിച്ചു. രാവിലെ…

Read More

കാലവർഷം കേരളത്തിന്റെ പടിവാതിൽക്കൽ; ശക്തമായ കാറ്റിനും അതിശക്ത മഴയ്ക്കും മുന്നറിയിപ്പ്.

തിരുവനന്തപുരം: കേരളം കാത്തിരുന്ന തെക്കുപടിഞ്ഞാറൻ കാലവർഷം നാളെയോടെ സംസ്ഥാനത്ത് എത്തിച്ചേരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലവർഷത്തിന്റെ മുന്നോടിയായി സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മഴയുടെ ശക്തി വർധിക്കുമെന്നും മുന്നറിയിപ്പുണ്ട്.അറബിക്കടലിലും ആൻഡമാൻ കടലിലുമായി രണ്ട് ചക്രവാതച്ചുഴികൾ സജീവമായിരിക്കുന്നതാണ് കാലാവസ്ഥാ സാഹചര്യങ്ങളെ സ്വാധീനിക്കുന്നത്. തെക്കൻ കേരള തീരത്തിന് സമീപമുണ്ടായിരുന്ന ചക്രവാതച്ചുഴി നിലവിൽ മധ്യ-കിഴക്കൻ അറബിക്കടലിനും കർണാടക തീരത്തിനും മുകളിലായാണ് സ്ഥിതിചെയ്യുന്നത്. ഇതിന് പുറമെ വടക്കൻ ആൻഡമാൻ കടലിന് മുകളിലും മറ്റൊരു ചക്രവാതച്ചുഴി നിലനിൽക്കുന്നു.ജൂൺ 5 മുതൽ 7 വരെ…

Read More