കോഴിക്കോട് ജില്ലയിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രത നിർദേശം

കോഴിക്കോട്: ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മുതൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അപ്രതീക്ഷിത കാലാവസ്ഥ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴാനും വൈദ്യുതി ലൈനുകൾക്ക് കേടുപാടുകൾ സംഭവിക്കാനും സാധ്യതയുള്ളതിനാൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. മലയോര മേഖലകളിലും വെള്ളക്കെട്ട് സാധ്യതയുള്ള പ്രദേശങ്ങളിലും പ്രത്യേക ജാഗ്രത…

Read More

വട്ടക്കിണറിന് സമീപം പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമം; എംഡിഎംഎയുമായി യുവാവ് കുടുങ്ങി

: ബേപ്പൂരിൽ എംഡിഎംഎ കൈവശം വച്ച യുവാവിനെ പൊലീസ് പിടികൂടി. കൈയ്യടിത്തോട് നോർത്ത് സ്വദേശിയായ കെ.എം. മുഹമ്മദ് അനസ് (29) ആണ് അറസ്റ്റിലായത്.ശനിയാഴ്ച രാത്രി ബേപ്പൂർ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. വട്ടക്കിണറിന് സമീപം സ്കൂട്ടറിൽ എത്തിയ പ്രതിയോട് വാഹനം നിർത്താൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇയാൾ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. സംശയം തോന്നിയ പൊലീസ് പിന്തുടർന്ന് തടഞ്ഞുനിർത്തി പരിശോധന നടത്തിയപ്പോഴാണ് പാന്റ് പോക്കറ്റിൽ നിന്ന് എംഡിഎംഎ കണ്ടെത്തിയത്.സ്കൂട്ടറിൽ നടത്തിയ പരിശോധനയിൽ ലഹരിമരുന്ന് ഉപയോഗിക്കുന്നതിന് ഉപയോഗിക്കുന്ന നാല് ഗ്ലാസ്…

Read More

കൊട്ടിയൂർ വൈശാഖ മഹോത്സവം: 2026 വിശേഷ ദിവസങ്ങൾ പ്രഖ്യാപിച്ചു

ദക്ഷിണ കാശി എന്നറിയപ്പെടുന്ന കൊട്ടിയൂർ പെരുമാൾ ക്ഷേത്രത്തിലെ 2026 ലെ വൈശാഖ മഹോത്സവത്തിന്റെ വിശേഷദിവ സങ്ങൾ പ്രഖ്യാപിച്ചു. മേയ് 2 മുതൽ ജൂൺ 24 വരെ നീണ്ടുനിൽക്കുന്ന ഉത്സവ ചടങ്ങുകളാണ് നടക്കുക.പ്രകൃതി സൗന്ദര്യവും ആത്മീയ വിശ്വാസവും ഒത്തുചേരുന്ന കൊട്ടിയൂർ മഹോത്സവം ഓരോ വർഷവും ആയിരക്കണക്കിന് ഭക്തജനങ്ങളെയാണ് ആകർഷിക്കുന്നത്. നിരവധിയായ വിശേഷ പൂജകളും ആചാരങ്ങളും ചടങ്ങുകളും ഈ കാലയളവിൽ നടക്കും. കൊട്ടിയൂർ ക്ഷേത്രത്തിൽ നെയ്യാമൃത് വ്രതക്കാർ മെയ് 26ന് പുറപ്പെട്ട് മെയ് 28ന് കൊട്ടിയൂരിൽ എത്തിച്ചേരും വയനാട്ടിൽ നിന്ന്…

Read More

മോദി സർക്കാരിനെതിരെ രാജ്യത്ത് ഉയരുന്നത് ജനരോഷമെന്ന് ജോൺ ബ്രിട്ടാസ്

കേന്ദ്രത്തിലെ നരേന്ദ്ര മോദി നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെതിരെ രാജ്യത്തുടനീളം ശക്തമായ ജനരോഷം ഉയരുകയാണെന്ന് രാജ്യസഭാ എംപിയായ ജോൺ ബ്രിട്ടാസ് പറഞ്ഞു “രാജ്യം മുഴുവൻ നുരഞ്ഞുപൊന്തുന്ന രോഷത്തിന്റെ പ്രതിഫലനമാണ് പാറ്റ പാർട്ടി” എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം .രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ, വിലക്കയറ്റം, കേന്ദ്ര നയങ്ങൾ എന്നിവയെ ചൂണ്ടിക്കാട്ടിയാണ് ജോൺ ബ്രിട്ടാസ് കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. ജനങ്ങളുടെ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, പ്രസ്താവനക്കെതിരെ ബിജെപി പ്രവർത്തകരും അനുകൂലികളും രംഗത്തെത്തി….

Read More

മെഡിക്കൽ രംഗത്ത് കൂടുതൽ വികസനം; ഡോക്ടർമാരുടെ തസ്തിക വർധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്തെ ആരോഗ്യ മേഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഡോക്ടർമാരുടെ തസ്തികകൾ വർധിപ്പിക്കുമെന്ന് കെ മുരളീധരൻ അറിയിച്ചു. ആരോഗ്യ മേഖലയിലെ സേവന നിലവാരം മെച്ചപ്പെടുത്താനും ആശുപത്രികളിലെ ഡോക്ടർ ക്ഷാമം പരിഹരിക്കാനുമാണ് നടപടി ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി.അതേസമയം, തിരുവനന്തപുരം മെഡിക്കൽ കോളേജിന് പുറമേ ഹരിപ്പാടിലും പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കാനുള്ള പദ്ധതികൾ പുരോഗമിക്കുന്നതായും മന്ത്രി അറിയിച്ചു. ആരോഗ്യ വിദ്യാഭ്യാസ രംഗത്തും ചികിത്സാ സംവിധാനങ്ങളിലും ഇത് വലിയ മുന്നേറ്റമാകുമെന്നാണ് പ്രതീക്ഷ.പുതിയ മെഡിക്കൽ കോളേജുകൾ നിലവിൽ വന്നാൽ വിവിധ ജില്ലകളിലെ രോഗികൾക്ക് കൂടുതൽ ചികിത്സാ…

Read More

“സർക്കാർ ഓഫീസുകളിൽ ഇനി നിൽക്കേണ്ട… പൊതുജനങ്ങൾക്ക് കസേര നിർബന്ധമാക്കി വിജയ് സർക്കാർ

സർക്കാർ ഓഫീസുകളിൽ ആവശ്യങ്ങൾക്കായി എത്തുന്ന പൊതുജനങ്ങൾ മണിക്കൂറുകളോളം നിൽക്കേണ്ട സാഹചര്യം അവസാനിപ്പിക്കാൻ നിർണായക തീരുമാനവുമായി വിജയ് സർക്കാർ . ഭൂമി രജിസ്‌ട്രേഷൻ, വിവാഹ രജിസ്‌ട്രേഷൻ തുടങ്ങിയ ആവശ്യങ്ങൾക്കായി എത്തുന്നവരെ ഇനി നിർത്തിക്കൊണ്ട് സംസാരിപ്പിക്കരുതെന്നും, എല്ലാവർക്കും മാന്യമായി ഇരിക്കാൻ കസേരകൾ നിർബന്ധമായും നൽകണമെന്നും സംസ്ഥാനത്തെ എല്ലാ സബ് രജിസ്‌ട്രാർ ഓഫീസുകൾക്കും കർശന നിർദേശം നൽകി.പുതിയ സർക്കുലർ പ്രകാരം ഓരോ ഓഫീസറുടെയും മേശയ്ക്ക് മുന്നിൽ പൊതുജനങ്ങൾക്കായി കസേരകൾ ഒരുക്കണം . സേവനങ്ങൾ തേടിയെത്തുന്നവരെ യാതൊരു കാരണവശാലും നിർത്തിക്കൊണ്ട് സംസാരിക്കാൻ പാടില്ലെന്നും…

Read More

ഞങ്ങളെ ശവം തൂക്കി എന്ന് വിളിച്ചവരെ ജനങ്ങൾ തൂക്കി’; പ്രതികരണവുമായി മന്ത്രി ടി സിദ്ദിഖ്

‘: രാഷ്ട്രീയ വിമർശനങ്ങൾക്ക് കടുത്ത മറുപടിയുമായി ടി സിദ്ദിഖ് . ഞങ്ങളെ ശവം തൂക്കി എന്ന് വിളിച്ചവരെ ജനങ്ങൾ തൂക്കി” എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളെയും പ്രതിപക്ഷ വിമർശനങ്ങളെയും ചൂണ്ടിക്കാട്ടിയാണ് മന്ത്രി പ്രതികരിച്ചതെന്നാണ് വിവരം. പ്രസ്താവന രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിരിക്കുകയാണ്.വിവിധ രാഷ്ട്രീയ നേതാക്കളും പ്രവർത്തകരും പ്രസ്താവനയെ അനുകൂലിച്ചും വിമർശിച്ചും രംഗത്തെത്തിയിട്ടുണ്ട്.

Read More

ലോകകപ്പ് ആവേശത്തിൽ മലബാർ; 22 ദിവസം ബാക്കി നിൽക്കെ ഫുട്‌ബോൾ ജ്വരം ശക്തം

: ഫിഫ വേൾഡ് കപ്പ്‌ ആരംഭിക്കാൻ ഇനി 22 ദിവസം മാത്രം ബാക്കി നിൽക്കെ മലബാർ മേഖലയിൽ ഫുട്‌ബോൾ ആവേശം ശക്തമാകുന്നു. ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ ആരാധക കൂട്ടായ്മകൾ ഇതിനോടകം തന്നെ ലോകകപ്പ് ഒരുക്കങ്ങൾ ആരംഭിച്ചു.അർജന്റീന, ബ്രസീൽ, ഫ്രാൻസ്, പോർച്ചുഗൽ തുടങ്ങിയ പ്രമുഖ ടീമുകളുടെ ആരാധകർ കൊടികളും ബാനറുകളും ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്. ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഫുട്‌ബോൾ ചർച്ചകളും കൂട്ടായ്മകളും സജീവമാണ്.പൊതു സ്ഥലങ്ങൾ, ക്ലബ്ബുകൾ, കടകൾ എന്നിവിടങ്ങളിൽ ലോകകപ്പ് അലങ്കാരങ്ങൾ ഒരുക്കുന്നതും ആരാധക ഗ്രൂപ്പുകളുടെ രാത്രി സംഗമങ്ങളും…

Read More

കേരള രാഷ്ട്രീയത്തിലെ ശക്തനായ നേതാവിന് ഇന്ന് 81-ാം പിറന്നാൾ ആശംസകൾ.

കേരളത്തിന്റെ രാഷ്ട്രീയ രംഗത്ത് ദീർഘകാലമായി സജീവ സാന്നിധ്യമായ പിണറായി വിജയൻ ഇന്ന് 81-ാം പിറന്നാൾ ആഘോഷിക്കുന്നു. വിവിധ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ നേതാക്കളും പ്രവർത്തകരും അനുഭാവികളും അദ്ദേഹത്തിന് ആശംസകൾ നേർന്നു.കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയായും സി.പി.എം ദേശീയ നേതാവായും ശ്രദ്ധേയനായി. ഭരണപരമായ തീരുമാനങ്ങളും വികസന പദ്ധതികളും രാഷ്ട്രീയ നിലപാടുകളും കൊണ്ട് സംസ്ഥാന രാഷ്ട്രീയത്തിൽ ശക്തമായ സ്വാധീനം ചെലുത്തുന്ന നേതാവാണ് അദ്ദേഹം.സോഷ്യൽ മീഡിയയിലൂടെയും നേരിട്ടും നിരവധി പേരാണ് പിറന്നാൾ ആശംസകൾ അറിയിക്കുന്നത്.

Read More

പാരമ്പര്യത്തിന്റെ താളമിട്ട് കളിയാട്ടകാവ് ഉത്സവം; മലബാറിന്റെ അവസാന ഉത്സവത്തിന് മെയ് 29ന് തിരശ്ശീല ഉയരും

മലബാറിന്റെ തനതായ ആചാര-അനുഷ്ഠാന പാരമ്പര്യങ്ങളെ ഓർമ്മിപ്പിച്ച് കളിയാട്ടം ഉത്സവം.ആഘോഷങ്ങൾക്ക് ഒരുങ്ങുകയാണ് നാട്ടുകാർ. കളിയാട്ടം കാപ്പൊലിച്ചാൽ വീടുകളിൽ കൊട്ടിപ്പാട്ട് നടത്തുന്നതാണ് പ്രദേശത്തിന്റെ പ്രത്യേക ആചാരം.മെയ് 29 വെള്ളിയാഴ്ച നടക്കുന്ന ഉത്സവത്തിനായി വിപുലമായ ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. നൂറുകണക്കിന് ആളുകൾ പങ്കെടുക്കുന്ന വരവുകളും ചടങ്ങുകളും ഉത്സവത്തിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും.മലബാറിലെ അവസാന ഉത്സവങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഈ ആഘോഷം, പാരമ്പര്യവും വിശ്വാസങ്ങളും നിറഞ്ഞ ഒരു സാംസ്കാരിക സംഗമമായി മാറുകയാണ്. പ്രദേശവാസികളും ഭക്തജനങ്ങളും വലിയ ആവേശത്തോടെയാണ് ഉത്സവത്തെ വരവേൽക്കുന്നത്.

Read More