കോഴിക്കോട് ജില്ലയിൽ ജൂലൈ 15 മുതൽ ബീഫിന് വില കൂടും; ജനം സഹകരിക്കണമെന്ന് വ്യാപാരികൾ.
കോഴിക്കോട്: ജില്ലയിൽ ജൂലൈ 15 മുതൽ ബീഫിന്റെ വില വർധിപ്പിക്കാൻ തീരുമാനം. ഓൾ കേരള മീറ്റ് മർച്ചന്റ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ ജനറൽ ബോഡി യോഗത്തിലാണ് വില വർധന സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. പുതിയ നിരക്കുപ്രകാരം എല്ല് ഉള്ള ബീഫിന് കിലോയ്ക്ക് 400 രൂപയും എല്ലില്ലാത്ത ഇറച്ചിക്ക് 460 രൂപയുമായിരിക്കും.നിലവിൽ എല്ല് ഉള്ള ഇറച്ചിക്ക് കിലോയ്ക്ക് 340 രൂപയും എല്ലില്ലാത്ത ഇറച്ചിക്ക് 360 രൂപയുമാണ് ഈടാക്കുന്നത്. കന്നുകാലികളുടെ വില കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും അനിയന്ത്രിതമായി ഉയർന്നതും, മാംസ…
