ഓപ്പറേഷൻ സിന്ദൂർ: വീരമൃത്യു വരിച്ച ആറ് സൈനികരുടെ പേരുകൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി | പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നടപടിക്കിടെ വീരമൃത്യു വരിച്ച ആറ് സൈനികരുടെ പേരുകൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടു. അഞ്ച് കരസേനാംഗങ്ങളും ഒരു വ്യോമസേനാംഗവുമാണ് രാജ്യരക്ഷയ്ക്കിടെ ജീവൻ ബലിനൽകിയത്.വീരമൃത്യു വരിച്ച സൈനികരുടെ പേരുകൾ ഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിലെ ‘ത്യാഗ് ചക്ര’ സ്മാരകഭിത്തിയിൽ ആലേഖനം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. 2025-ൽ വിവിധ സൈനിക ദൗത്യങ്ങൾക്കിടെ ജീവത്യാഗം ചെയ്ത മറ്റ് ധീരർക്കൊപ്പമാണ് ഇവരുടെ പേരുകളും ഉൾപ്പെടുത്തുന്നത്.2025 ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇന്ത്യ മേയ് 7-ന് പാകിസ്താനിലെ ഭീകരതാവളങ്ങൾ ലക്ഷ്യമാക്കി ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *