കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞുവീണ് തൊഴിലാളിക്ക് പരിക്ക്

. പാലാ: കോട്ടയം പാലായിൽ കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞുവീണ് ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു. ജോലിക്കിടെ അപ്രതീക്ഷിതമായി മണ്ണിടിഞ്ഞുവീഴുകയും തൊഴിലാളി കഴുത്ത് വരെ മണ്ണിനടിയിൽപ്പെടുകയും ചെയ്തു.സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. നാട്ടുകാരുടെ സമയോചിത ഇടപെടലിലൂടെ തൊഴിലാളിയുടെ ശരീരത്തിന് മുകളിലുണ്ടായിരുന്ന മണ്ണ് നീക്കം ചെയ്ത് പുറത്തെടുത്തു. തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയുടെ സഹായത്തോടെ തൊഴിലാളിയെ ഫയർഫോഴ്സിന്റെ ആംബുലൻസിൽ സമീപത്തെ സർക്കാർ ആശുപത്രിയിലെത്തിച്ചു.ആശുപത്രിയിൽ പ്രവേശിപ്പിച്ച തൊഴിലാളിയുടെ പരിക്കുകൾ ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. അപകടത്തെ തുടർന്ന് പ്രദേശത്ത് ആശങ്കയുണ്ടായെങ്കിലും സമയോചിതമായ രക്ഷാപ്രവർത്തനമാണ് വലിയ ദുരന്തം ഒഴിവാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *