കോഴിക്കോട് ഒളവണ്ണയില്‍ 63-കാരന് മലേറിയ സ്ഥിരീകരിച്ചു; ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി.

കോഴിക്കോട്: ജില്ലയില്‍ വീണ്ടും മലേറിയ കേസ് സ്ഥിരീകരിച്ചു. ഒളവെണ്ണ സ്വദേശിയായ 63-കാരനായ ചുമട്ടുതൊഴിലാളിക്കാണ് രോഗബാധ കണ്ടെത്തിയത്. പനിയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാള്‍ക്ക് അസുഖം ഭേദമാകാത്തതിനെ തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയിലാണ് മലേറിയ സ്ഥിരീകരിച്ചത്.രോഗബാധ സ്ഥിരീകരിച്ചതോടെ ഇയാളെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുകയാണ്. അതിഥി തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് രോഗിയും താമസിക്കുന്നതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.സംഭവത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. കൊതുക് നശീകരണ നടപടികളും ആരോഗ്യ ബോധവത്കരണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. രോഗവ്യാപനം തടയുന്നതിനായി സമീപ പ്രദേശങ്ങളിലെ താമസക്കാരെയും ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *