
കോഴിക്കോട്: ജില്ലയിൽ ഷിഗല്ല രോഗബാധിതരുടെ എണ്ണം വീണ്ടും ഉയർന്നു. പയ്യോളി സ്വദേശിയായ മൂന്ന് വയസുകാരന് കൂടി ഷിഗല്ല സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.രോഗലക്ഷണങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന കുട്ടിയെ കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി ഗവണ്മെന്റ് മെഡിക്കൽ കോളേജ് കോഴിക്കോട്ലേ ക്ക് മാറ്റി.പുതിയ കേസോടെ ജില്ലയിൽ സ്ഥിരീകരിച്ച ഷിഗല്ല രോഗബാധിതരുടെ എണ്ണം 12 ആയി ഉയർന്നു. എന്നാൽ കുട്ടിയുടെ ആരോഗ്യനില ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ അധികൃതർ വ്യക്തമാക്കി.രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. കുടിവെള്ളവും ഭക്ഷണവും ശുചിത്വത്തോടെ ഉപയോഗിക്കണമെന്നും വ്യക്തിശുചിത്വം പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
