ജനപ്രിയ ബ്രാൻഡ് ആയ ജവാൻ റം ഉൽപ്പാദനം നിലച്ചു;

കേരളത്തിലെ ജനപ്രിയ മദ്യ ബ്രാൻഡായ ജവാൻ റമ്മിന്റെ ഉൽപ്പാദനം കഴിഞ്ഞ നാല് ദിവസമായി പൂർണ്ണമായും നിലച്ചതായി റിപ്പോർട്ട്. മദ്യക്കുപ്പികൾ, കാർട്ടൺ ബോക്സുകൾ, ലേബലുകൾ, ക്യാപ്പുകൾ തുടങ്ങിയ പാക്കിംഗ് സാമഗ്രികളുടെ ക്ഷാമമാണ് പ്രതിസന്ധിക്ക് കാരണം.സ്റ്റോക്ക് തീരുന്നതായി ടി.എസ്.സി.എൽ അധികൃതർ പലതവണ മുന്നറിയിപ്പ് നൽകിയിട്ടും ടെൻഡർ നടപടികളിൽ കാലതാമസം ഉണ്ടായെന്നാണ് ആരോപണം. ദിവസേന ആയിരക്കണക്കിന് കേസുകൾ വിപണിയിലെത്തിച്ചിരുന്ന ജവാൻ റം ലഭ്യതക്കുറവ് നേരിടാനിടയുള്ളതിനാൽ സംസ്ഥാനത്തെ ഔട്ട്ലെറ്റുകളിൽ ഉടൻ ക്ഷാമം അനുഭവപ്പെടുമെന്നാണ് സൂചന.ഉൽപ്പാദനം നിലച്ചതോടെ ബെവ്കോയ്ക്ക് കോടിക്കണക്കിന് രൂപയുടെ വരുമാന നഷ്ടവും ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *