നിപയിൽ ആശ്വാസം; 29 പേരുടെ പരിശോധനാഫലം നെഗറ്റീവ്.

സംസ്ഥാനത്ത് നിപ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നതിനിടെ ആശ്വാസകരമായ റിപ്പോർട്ട്. പരിശോധനയ്ക്ക് അയച്ച 29 പേരുടെ സ്രവ സാമ്പിളുകളുടെ ഫലം നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.നിരീക്ഷണ മേഖലയിലെ 320 വീടുകളിലുള്ള 1047 പേർക്കും നിലവിൽ രോഗലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ നിരീക്ഷണവും പ്രതിരോധ നടപടികളും തുടരുകയാണ്.ജാഗ്രത കൈവിടാതെ ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

#

Leave a Reply

Your email address will not be published. Required fields are marked *