
താമരശ്ശേരി ചുരം പാതയിൽ സിമന്റ് ലോറി തകരാറിലായതിനെ തുടർന്ന് മണിക്കൂറുകളോളം വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ചുരം വഴിയുള്ള വാഹനഗതാഗതം തടസപ്പെട്ടതോടെ യാത്രക്കാരും ചരക്ക് വാഹനങ്ങളും നീണ്ട നിരയായി കുടുങ്ങി.സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പോലീസ് ഇടപെട്ട് വലിയ വാഹനങ്ങളെ കുറ്റ്യാടി ചുരം വഴി തിരിച്ചുവിടുകയാണ്. തകരാറിലായ ലോറിയിലെ ചരക്ക് മറ്റൊരു വാഹനത്തിലേക്ക് മാറ്റുന്ന നടപടികളും പുരോഗമിക്കുകയാണ്.ഗതാഗതം ഉടൻ പുനഃസ്ഥാപിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. യാത്രക്കാർ ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്ന് പോലീസ് നിർദേശിച്ചു.
