തൃശ്ശൂരിലും ഷിഗല്ല രോഗബാധ; കൊടകര സ്വദേശിയായ 43കാരൻ മരിച്ചു. പോസ്റ്റ്മോർട്ടം പരിശോധനയിലാണ് മരണകാരണം സ്ഥിരീകരിച്ചത്.

തൃശ്ശൂർ: കോഴിക്കോട് ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഷിഗല്ല രോഗബാധ റിപ്പോർട്ട് ചെയ്യുന്നതിനിടെ തൃശ്ശൂരിലും രോഗബാധ സ്ഥിരീകരിച്ചു. രോഗബാധയെ തുടർന്ന് 43കാരൻ മരിച്ചതായാണ് വിവരം.കടുത്ത വയറുവേദനയെ തുടർന്ന് തൃശ്ശൂർ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ച 43കാരൻ ആശുപത്രിയിൽ വെച്ച് മരണപ്പെടുകയായിരുന്നു. അസ്വാഭാവിക മരണമായതിനാൽ നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയിലാണ് മരണകാരണം ഷിഗല്ല രോഗബാധയാണെന്ന് സ്ഥിരീകരിച്ചത്.സംസ്ഥാനത്ത് ഷിഗല്ല കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. മലിനമായ ഭക്ഷണവും വെള്ളവും വഴിയാണ് പ്രധാനമായും രോഗം പകരുന്നത്. വയറിളക്കം, കടുത്ത വയറുവേദന, പനി, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ ചികിത്സ തേടണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *