പിതാവിന്റെ മരണത്തിന് പിന്നാലെ മറ്റൊരു ദുരന്തം; 18 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

തൃശൂർ: തൃശൂർ വെള്ളറക്കാട് തറമേൽഞാലിൽ വീട്ടിൽ 18 ദിവസം പ്രായമായ പെൺകുഞ്ഞ് തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി. പരേതനായ സുധീഷിന്റെയും മനുരാധയുടെയും മകളാണ് മരിച്ചത്.കുട്ടിക്ക് പാൽ കൊടുത്ത ശേഷം തൊട്ടിലിൽ ഉറക്കാൻ കിടത്തിയതായിരുന്നുവെന്നാണ് വിവരം. പിന്നീട് കുഞ്ഞിന്റെ വായിൽ നിന്ന് നുരയും പതയും, മൂക്കിൽ നിന്ന് രക്തവും വന്ന നിലയിൽ കണ്ടെത്തി. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പ്രാഥമിക നിഗമനപ്രകാരം പാൽ തൊണ്ടയിൽ കുടുങ്ങിയതാകാം മരണകാരണമെന്നാണ് കരുതുന്നത്. മരണകാരണം സ്ഥിരീകരിക്കാൻ തുടർ പരിശോധനകൾ നടക്കും. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.കുഞ്ഞിന്റെ പിതാവ് സുധീഷ് (25) രണ്ട് ദിവസം മുൻപ് അക്കിക്കാവിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചിരുന്നു. സുധീഷിന്റെ അസ്ഥിസഞ്ചയന ചടങ്ങ് നടന്ന ദിവസമാണ് കുഞ്ഞിന്റെയും ദാരുണ മരണം കുടുംബത്തെ തേടിയെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *