ഫറോക്ക് പാലം ജംഗ്ഷനിൽ സിഗ്നൽ ലൈറ്റ് പ്രവർത്തനരഹിതം; ഗതാഗതക്കുരുക്കിൽ വലഞ്ഞ് യാത്രക്കാർ

ഫറോക്ക്: ഫറോക്ക് പാലം ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ ലൈറ്റ് ഇന്നുമുതൽ പ്രവർത്തനരഹിതമായതോടെ പ്രദേശത്ത് രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതായി പരാതി. ചെറുവണ്ണൂർ പാലത്തിന്റെ നിർമാണ പ്രവർത്തനത്തെ തുടർന്ന് നിലവിൽ വലിയ തോതിൽ വാഹനങ്ങളാണ് ഫറോക്ക് പാലം വഴി കടന്നുപോകുന്നത്.സിഗ്നൽ ലൈറ്റ് തകരാറിലായതിനാൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുകയും യാത്രക്കാർ ഏറെ നേരം ഗതാഗതക്കുരുക്കിൽ കുടുങ്ങുകയും ചെയ്യുകയാണ്. അപകടസാധ്യത കൂടുതലുള്ള പാലം ജംഗ്ഷനിൽ സിഗ്നൽ സംവിധാനവും നിലച്ചതോടെ വാഹനയാത്രക്കാരും നാട്ടുകാരും ആശങ്കയിലാണ്.ട്രാഫിക് നിയന്ത്രണം പുനഃസ്ഥാപിക്കുന്നതിനായി സിഗ്നൽ ലൈറ്റിന്റെ തകരാർ അടിയന്തരമായി പരിഹരിക്കുകയോ, താൽക്കാലികമായി പൊലീസ് വിന്യസിച്ച് ഗതാഗതം നിയന്ത്രിക്കുകയോ ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *