ബാലുശ്ശേരിയിൽ രണ്ട് വി.എച്ച്.എസ്.സി വിദ്യാർഥികളെ കാണാതായി; പൊലീസ് അന്വേഷണം

🔴 MALABAR JAGRATHA NEWS

ബാലുശ്ശേരി: ബാലുശ്ശേരി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ രണ്ട് വിദ്യാർഥികളെ ഇന്നലെ വൈകുന്നേരം മുതൽ കാണാതായതായി ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.ഇവരിൽ ഒരാൾ ഇന്നലെ വൈകുന്നേരം നാല് മണിയോടെ ക്ലാസ് കഴിഞ്ഞ് ട്യൂഷൻ ക്ലാസിലേക്ക് പോയ വഴിയാണ് കാണാതായത്. മറ്റൊരു വിദ്യാർഥിനി ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടന്ന നാടകത്തിൽ പങ്കെടുത്ത ശേഷം വീട്ടിൽ തിരിച്ചെത്തിയില്ലെന്നാണ് ബന്ധുക്കൾ അറിയിച്ചത്.ഇരുവരെയും കണ്ടെത്താനായി ബന്ധുക്കൾ നടത്തിയ തിരച്ചിലിൽ ഫലമുണ്ടാകാതിരുന്നതിനെ തുടർന്നാണ് ബാലുശ്ശേരി പൊലീസിൽ പരാതി നൽകിയത്.പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിദ്യാർഥികളെ കണ്ടെത്തുന്നതിനായി സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്. ഇരുവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലോ സമീപത്തെ പൊലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *