
: ദിവസങ്ങൾക്ക് മുമ്പ് കാറിൽ തീപിടുത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന റെജിൻ ലാൽ മരണത്തിന് കീഴടങ്ങി. ഇതോടെ അതേ അപകടത്തിൽ മരിച്ച ഭാര്യ സോനയ്ക്കു പിന്നാലെ ഭർത്താവും മരണത്തിന് കീഴടങ്ങിയിരിക്കുകയാണ്.നടുറോഡിൽ കാറിൽ തീപിടിച്ച് സോന വെന്തുമരിച്ച സംഭവം വലിയ ദുരൂഹതയും അഭ്യൂഹങ്ങളും ഉയർത്തിയിരുന്നു. അപകടത്തിൽ റെജിൻ ലാലിന് ശരീരത്തിന്റെ ഏകദേശം 65 ശതമാനം വരെ പൊള്ളലേറ്റിരുന്നു. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് ഇന്ന് വൈകിട്ടോടെ മരണം സംഭവിച്ചത്.
