
കേന്ദ്രത്തിലെ നരേന്ദ്ര മോദി നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെതിരെ രാജ്യത്തുടനീളം ശക്തമായ ജനരോഷം ഉയരുകയാണെന്ന് രാജ്യസഭാ എംപിയായ ജോൺ ബ്രിട്ടാസ് പറഞ്ഞു “രാജ്യം മുഴുവൻ നുരഞ്ഞുപൊന്തുന്ന രോഷത്തിന്റെ പ്രതിഫലനമാണ് പാറ്റ പാർട്ടി” എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം
.രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ, വിലക്കയറ്റം, കേന്ദ്ര നയങ്ങൾ എന്നിവയെ ചൂണ്ടിക്കാട്ടിയാണ് ജോൺ ബ്രിട്ടാസ് കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. ജനങ്ങളുടെ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, പ്രസ്താവനക്കെതിരെ ബിജെപി പ്രവർത്തകരും അനുകൂലികളും രംഗത്തെത്തി. സാമൂഹ്യമാധ്യമങ്ങളിൽ ഉൾപ്പെടെ വിഷയത്തെ ചുറ്റിപ്പറ്റി ശക്തമായ രാഷ്ട്രീയ ചർച്ചകൾ തുടരുകയാണ്.
