
വയനാട്: കള്ളാടി മീനാക്ഷി പാലത്തിന് സമീപം തുരങ്കപാത പദ്ധതിയുടെ ഭാഗത്ത് വൻ മണ്ണിടിച്ചിൽ ഉണ്ടായി. മണ്ണിനടിയിൽ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തി. പ്രദേശത്ത് കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ രക്ഷാപ്രവർത്തകർ പരിശോധന തുടരുകയാണ്.സംഭവത്തെ തുടർന്ന് സ്ഥലത്ത് ആശങ്കാജനക സാഹചര്യമാണുള്ളത്. മണ്ണിടിച്ചിലിന്റെ വ്യാപ്തിയും അപകടസാധ്യതയും വിലയിരുത്തുന്നതിനൊപ്പം രക്ഷാപ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്. പോലീസും ഫയർഫോഴ്സും മറ്റ് രക്ഷാസേനകളും സ്ഥലത്തെത്തി പരിശോധനയും രക്ഷാപ്രവർത്തനവും ഏകോപിപ്പിച്ചുവരികയാണ്.അനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാത പദ്ധതിയുടെ ഭാഗത്താണ് സംഭവം ഉണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. കള്ളാടി മീനാക്ഷി പാലം പ്രദേശം തുരങ്കപാതയുടെ പ്രധാന ഭാഗങ്ങളിലൊന്നാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
