കണ്ണൂരിൽ ‘ഓപ്പറേഷൻ തൂഫാൻ’ ശക്തം; കതിരൂരിൽ 16.4 ഗ്രാം MDMAയുമായി നാലുപേർ പിടിയിൽ

കണ്ണൂർ: സംസ്ഥാനത്ത് മയക്കുമരുന്ന് ശൃംഖല തകർക്കുന്നതിനായി പോലീസ് നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ ഡ്രൈവിന്റെ ഭാഗമായി കണ്ണൂരിൽ വൻ ലഹരിവേട്ട. കതിരൂരിൽ കാർ വഴി കടത്തുകയായിരുന്ന 16.4393 ഗ്രാം സിന്തറ്റിക് ലഹരിമരുന്നായ എം.ഡി.എം.എ.യുമായി നാലംഗ സംഘം പോലീസ് പിടിയിലായി.ചോനാടം സ്വദേശി ജംഷീർ എൻ (21), കണ്ണവം സ്വദേശി സഹീർ കെ.വി (38), മാടപീടിക സ്വദേശികളായ തൻവീർ (35), റെനെ ഒലിവർ (46) എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ നടന്നു വരുന്ന വ്യാപക പരിശോധനകൾക്കിടെയാണ് പ്രതികൾ വലയിലായത്.പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കതിരൂർ പോലീസ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്. സംശയാസ്പദമായി വഴിയരികിൽ നിർത്തിയിട്ടിരുന്ന കാറും അതിലുണ്ടായിരുന്നവരെയും തടഞ്ഞുവെച്ച് വിശദമായ പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ വാഹനത്തിൽ ഒളിപ്പിച്ച നിലയിൽ എം.ഡി.എം.എ കണ്ടെത്തി.അറസ്റ്റിലായ പ്രതികളിൽ സഹീറിന് തലശ്ശേരി പോലീസ് സ്റ്റേഷനിൽ മറ്റൊരു എം.ഡി.എം.എ കേസിലും, റെനെ ഒലിവറിന് പള്ളൂർ പോലീസ് സ്റ്റേഷനിൽ എൻ.ഡി.പി.എസ്. കേസിലും മുൻപ് പ്രതിയായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ Nidhin Rajയുടെ നിർദ്ദേശപ്രകാരം കതിരൂർ പോലീസ് സ്റ്റേഷൻ എസ്.ഐ. ഹരിദേവ് കെ.എസ്., എസ്.സി.പി.ഒ മനേഷ്, സി.പി.ഒ നിജിത്ത്, ഡാൻസാഫ് ടീം അംഗങ്ങൾ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *