
മുൻ മുഖ്യമന്ത്രി പിണറായി വിജയനുടെ വസതിയിൽ നടന്ന ഇഡി റെയ്ഡിനെ തുടർന്ന് സിപിഎം-എസ്എഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധത്തിനിടെ ഇഡി ഉദ്യോഗസ്ഥർ എത്തിയ വാഹനം പ്രവർത്തകർ തല്ലിത്തകർത്തു. തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു.സംഘർഷം രൂക്ഷമായതോടെ പോലീസ് ലാത്തിച്ചാർജ് നടത്തി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ബലം പ്രയോഗിക്കുകയും നിരവധി പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തു.
പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായതോടെ പ്രദേശത്ത് കടുത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.പ്രതിഷേധക്കാരെ സ്ഥലത്തുനിന്ന് നീക്കാനുള്ള ശ്രമം തുടരുകയാണെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കൂടുതൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
