കനത്ത മഴ; മലയോര മേഖലകളിൽ ജലനിരപ്പ് ഉയരുന്നു, ജാഗ്രത നിർദേശം

കോഴിക്കോട്: ജില്ലയുടെ മലയോര മേഖലകളിൽ ഇന്ന് വൈകിട്ട് പെയ്ത കനത്ത മഴയെ തുടർന്ന് പുഴകളിലെയും തോടുകളിലെയും ജലനിരപ്പ് ഉയരുന്നതായി റിപ്പോർട്ട്. ആനക്കാംപൊയിൽ, മുത്തപ്പൻപുഴ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് ജലനിരപ്പിൽ ഗണ്യമായ വർധനവ് അനുഭവപ്പെടുന്നതെന്ന് പ്രദേശവാസികൾ അറിയിച്ചു.മഴയുടെ ശക്തി തുടരുന്ന സാഹചര്യത്തിൽ പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു. നിലവിലെ സാഹചര്യത്തിൽ മഴ തുടർന്നാൽ ജില്ലയിലെ ചില താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.മലയോര മേഖലയിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കാനും പുഴകളിലും വെള്ളച്ചാട്ട പ്രദേശങ്ങളിലുമുള്ള അപകടസാധ്യത കണക്കിലെടുത്ത് പൊതുജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ അധികൃതർ നിരീക്ഷിച്ചുവരികയാണ്.

.#Kozhikode #RainAlert #FloodAlert #Anakkampoyil #Muthappanpuzha #KeralaRain #MalabarJagrathaNewsLive

Leave a Reply

Your email address will not be published. Required fields are marked *